നല്ല ആരോഗ്യം നേടിടാനായി
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
പഴങ്ങൾ അധികം കഴിച്ചീടേണം
പാലും മുട്ടയും തിന്നീടേണം
ഇലക്കറികൾ നന്നായി തിന്നീടേണം
ആഹാരമുമ്പും ശേഷവും
സോപ്പാൽ കൈകൾ കഴുകീടേണം
ചൂടോടെ ചവച്ചരച്ചു ഉണ്ടീടേണം
നല്ല വ്യായാമവും ചെയ്തീടേണം
നല്ലയാരോഗ്യം നേടിടാനായി
ബേക്കറി പലഹാരങ്ങൾ വേണ്ടേ വേണ്ടാ
എന്നും കുളിച്ചു നനച്ചീടേണം
നല്ല വസ്ത്രങ്ങൾ ധരിച്ചീടേണം
നന്നായി ചിരിച്ചു ജീവിക്കുകിൽ
നാലയാരോഗ്യം നേടിടുക നാം