എൻ്റെ പരിസര നിരീക്ഷണം
ലേഖനം -എൻ്റെ പരിസര നിരീക്ഷണം
ടെലിവിഷനിലെ ദൃശ്യങ്ങളിൽ മനസ്സ് മടുത്തപ്പോൾ വീടിന് പുറത്തേക്കിറങ്ങി. ഒരിളം കാറ്റ് മെല്ലെ വന്നു തഴുകി കടന്നു പോയി. മുറ്റത്തെ പേരമരത്തിൽ അവിടവിടെയായി പേരക്ക പഴുത്തു നിൽക്കുന്നു. എൻ്റെ ചെറിയ പൂന്തോട്ടത്തിൽ പല തരത്തിലും നിറത്തിലുമുള്ള ശലഭങ്ങളും സൂചിമുഖി പക്ഷികളും എത്താറുണ്ട്. ചിറകടിയൊച്ചയും, കളകൂജനവും കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്. അരളിയുടെ ചെറു ചില്ലയിൽ രണ്ടു ഇണക്കിളികൾ അതിലൊന്ന് ഉണങ്ങിയ ചെറു കമ്പുകൾ ചുണ്ടിലൊതിക്കിയിരിക്കുന്നു. ഇവർ എവിടേക്ക് ആയിരിക്കും എനിക്ക് ലേശം കൗതുകം തോന്നി. ഞാൻ വീടിനകത്തു കയറി ഭിത്തിയിൽ തൂക്കിയിരുന്ന ബൈനോക്കുലറുമെടുത് വീടിൻ്റെ വടക്കേപ്പറമ്പിലുള്ള ആഞ്ഞിലിമരത്തിലേക്കു നോക്കി. സ്വർണ നിറത്തിലെ ആഞ്ഞിലി ചക്കകൾ പഴുത്തു നിൽക്കുന്നു. അത് ഭക്ഷണമാക്കാൻ എത്തിയ പല കിളികളെയും ഞാൻ അവിടെ കണ്ടു. തത്തയെപ്പോലെ തോന്നുന്ന പച്ചക്കിളി, എന്നാൽ തത്തയുടെ ചുണ്ടല്ല, കറുപ്പിൽ വെള്ള കലർന്ന ചിറകുകളുള്ള നീണ്ട വാലുള്ള രണ്ടു ചെറിയ കിളികളും, ഇവാ മത്സരിച്ചു ആഞ്ഞിലി ചക്ക ഭക്ഷണമാക്കുന്നു. അപ്പോഴാണ് നിറയെ പൂത്തുനിൽക്കുന്ന അരളി എൻ്റെ ശ്രദ്ധയിൽപെട്ടത്. ഞാൻ നേരുതെ കണ്ട ഇണ കുരുവികൾ അവിടെയില്ല. ചുറ്റും അവയെ പരുതി, അപ്പോഴാണ് വീടിൻ്റെ മുകളിലെ ബാൽക്കണിയിൽ ഒരു കിളി ഇരിക്കുന്നു. അതിൻ്റെ ഇണയെ തിരഞ്ഞപ്പോഴാണ് ബാൽക്കണി ഭിത്തിയുടെ ഉയരത്തിൽ വെച്ചിട്ടുള്ള ലാമ്പിൻറെ ഇടയിലുള്ള ഒരു സ്ഥലത്തു ചെറിയ കിളിക്കൂട് ശ്രദ്ധയിൽപെട്ടത് . ഞാൻ അന്വേഷിച്ച ഇണകളിൽ ഒന്ന് ആ കൂട്ടിൽ ഇരിക്കുന്നു.ഉണങ്ങിയ ഇലകളും ചകിരി നാരും ചെറിയ കമ്പുകളും കൊണ്ട് നിർമിച്ചിരിക്കുന്ന മനോഹരമായ ഒരു കൂടു. എന്റെ കൗതുകം വർദ്ധിച്ചു. പക്ഷികൾ മുട്ടയിടാറാകുമ്പോൾ കൂടു കൂടുമെന്നു ഞാൻ കേട്ടിട്ടുണ്ട്. സൂക്ഷമനിരീക്ഷണം പതിവാകാൻ ഞാൻ തീരുമാനിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല കൂടിനുള്ളിൽ ഒരു മുട്ട. അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടു മുട്ട കൂടി. പെൺ കിളി കൂട്ടിൽ അടയിരിക്കാൻ തുടങ്ങി. എന്തൊരു ആനന്ദമാണ് അമ്മക്കിളിക്ക്. മുട്ടകളെല്ലാം ചിറകിനുള്ളിലൊതുക്കി അമ്മയുടെ വികാരഭരിതമായ കാത്തിരിപ്പ്. തന്റെ വംശത്തെ നിലനിർത്തുവാനുള്ള ഭഗീരഥ പ്രയത്നം. വിഭലമാകാതിരിക്കട്ടെ ഈ പ്രയത്നം എന്റെ മനസ്സ് മന്ത്രിച്ചു. മരം കൊതിയെപോലെ തലയിൽ പൂവും, നീണ്ട വാളും, ചുവപ്പും തവിട്ടും ഇടകലർന്ന നിറവുമുള്ള ഈ കിളികളുടെ പേര് എന്തായിരിക്കും യൂട്യൂബിൽ ഒന്ന് സേർച്ച് ചെയ്യാൻ തീരുമാനിച്ചു. നാട്ട് ബുൾബുൾ വർഗ്ഗത്തിൽ പെടുന്ന പക്ഷിയാണ്. നാലു വര്ഷം വരെയാണ് ഇതിന്റെ ജീവിതകാലം മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് ഇതിന്റെ പ്രജനനകാലം. ആൺകിളിയും അടയിരിക്കും. ൧൪ ദിവസത്തിനുള്ളിൽ മുട്ട വിരിയും. പരമാവധി നാലു മുട്ടകൾ വരെഇടും. സരസ ഫലങ്ങൾ, പ്രാണികൾ, പഴവര്ഗങ്ങള്, എന്നിവയാണ് ഇവയുടെ ഭക്ഷണങ്ങൾ. കൂടുതൽ സമയവും അമ്മക്കിളി കൂടിനുള്ളിൽ മക്കൾക്ക് കാവലിരിക്കും അച്ഛനാവട്ടെ ഇടതടവില്ലാതെ തീറ്റ കൊണ്ടുവന്നു കൊടുക്കും. കൂടിനടത്തേക് പൂച്ചയോ കാക്കയോ വന്നാൽ കൂർത്ത ചുണ്ടുകൊണ്ട് കൊതിയോട്ടിക്കും. കുഞ്ഞായിരുന്നപ്പോൾ എന്നെയും എത്ര സൂക്ഷ്മതയോടെ പരിചാരിച്ചിട്ടുണ്ടാവുക. അന്ന് മഴയുള്ള രാത്രിയായിരുന്നു രാവിലെ കൂടിനടുത് കലപില ശബ്ദം കേട് നോക്കിയപ്പോഴാണ് ഒരു കുഞ്ഞു തറയിൽവീണ് ചത്ത് കിടക്കുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. അൽപ ദിവസത്തിനുള്ളിൽ രണ്ടു കുഞ്ഞുഞ്ഞളും കൂടു വിട്ടുപോകുമെന്നു എനിക്ക് തോന്നി. അച്ഛനമ്മമാർ പറക്കാൻ പഠിപ്പിക്കുന്നത് നല്ല രസമായിരുന്നു. ആദ്യമൊക്കെ ചെറിയ ദൂരം. പിന്നെ പിന്നെ കുഞ്ഞുകിളികൾ നീലാകാശത്തിന്റെ വിരിമാരിലേക്ക് പ്രകൃതിയുടെ മടിത്തട്ടിലേക്ക് സ്വാതന്ത്രത്തിന്റെ പുതുലോകത്തിലേക്ക് പറന്നുയർന്നു........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|