കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി ഗ്രാമ പഞ്ചായത്തിൽ 5 ആം വാർഡിലെ ഏക പൊതു വിദ്യാലയമാണ് ലക്ഷ്മീവിലാസം എൽ.പി.സ്‌കൂൾ. 1916 ൽ ആരംഭിച്ച് 1918 ൽ അംഗീകാരം ലഭിച്ചു. 2016 ൽ ശതാബ്ദി ആഘോഷം വളരെ ഗംഭീരമായി നടന്നു. മേനപ്രം ഗ്രാമത്തിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയിട്ടുണ്ട് ഈ വിദ്യാലയം. 2012 -13 ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.ഐ ടി , സ്പോക്കൺ ഇംഗ്ലീഷ് പരിശീലനങ്ങൾ ആരംഭിച്ചു