റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ഭൂമി
ഭൂമി
""ഭൂമിയിലെ ജനങ്ങളോട് പകയുണ്ട്. ഭൂമിക്ക്, പുഴകൾക്ക്, മലകൾക്ക്,പുക തിന്ന പകലിനും രാത്രിക്കും ദേഷ്യമുണ്ട്." ഭൂമിയിൽ ഒരു ദിവസം പുറംതള്ളുന്നത് ലക്ഷകണക്കിന് മാലിന്യങ്ങൾ ആണ് അതിൽ കുറച്ചുമാത്രമേ സംസ്കരിക്കപ്പെടുന്നുള്ളു ബാക്കി എല്ലാം ഭൂമിയിൽ അവിടെയും ഇവിടെയും പുഴകളിലും കാടുകളിലും വലിച്ചെറിയുന്നു ഇതുമൂലം ഭുമിലെ ജനങ്ങളിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാം ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ (covid19)എന്ന മഹാമാരി ചൈനയിൽ നിന്നും പടർന്നു ലോകം മുഴുവൻ ആയിരിക്കുകയാണ്. അമേരിക്ക, ഇറ്റലി, ബ്രിട്ടൻ, ജർമനി, മറ്റ് ബ്രിട്ടീഷ് രാജ്യങ്ങളും, ഗൾഫുരാജ്യങ്ങളും, ഇന്ത്യയും നമ്മുടെ കൊച്ചു കേരളത്തിലും പടർന്നു പിടിച്ചിരിക്കുന്നു. അനേകലക്ഷം ജനങ്ങളാണ് ഈ വൈറസിന് ബലിയാടുകൾ ആയിരിക്കുന്നത് പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചു വീണു. ലക്ഷകണക്കിന് ജനങ്ങൾ രോഗാവസ്ഥയിൽ കഴിയുന്നു ഇതിനെല്ലംകാരണം ഭൂമിയിലെ വൃത്തിയില്ലായ്മയും പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗവുമാണ് . ഇതുവരെ ഈ വൈറസ് എന്താണന്നോ എവിടെനിന്നും ഉത്ഭവിച്ചു എന്നോ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് എതിരെ നമുക്ക് ചെയ്യാൻ പറ്റുന്നത് ഭൂമിയിലെ ഓരോ കുടുംബവും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. " ദേഹവും മനസ്സും രണ്ടല്ല അതുപോലെ സമൂഹവും വ്യക്തിയും രണ്ടല്ല അരോഗ്യത്തിന്റെ ഉത്തരവാദിത്വം ഓരോ വ്യക്തിക്കും ആണ്. രോഗം വ്യക്തിക്ക് ആയതുകൊണ്ട് സാമൂഹ്യ ആരോഗ്യത്തിന് വ്യക്തിക്കും കൂടി ചികിത്സ ആവശ്യമാണ് എന്ന കാഴ്ചപ്പാടാണ് സമൂഹത്തിന് ഉണ്ടാകേണ്ടത്
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |