സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

യശശരീരരായ ചെറിയത്ത് കോട്ടയിൽ കല്ലന്റവിട കൃഷ്ണൻ ഗുരുക്കളും ശ്രീ. കുനിയിൽ കെ. സി അച്യുതനും ചേർന്ന് 1925 ൽ ഒളവിലം സൗത്ത് എൽ.പി സ്കൂൾ എന്ന പേരിൽ ഒരു ലോവർ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. പിന്നീട് സ്കൂളിന്റെ മുഴുവൻ ഉടമസ്ഥതയും ശ്രീ. കൃഷ്ണൻ ഗുരുക്കൾക്ക് വന്നുചേർന്നു. സ്ഥാപക മാനേജരായ ശ്രീ. കൃഷ്ണൻ ഗുരുക്കൾ 1957 നവംബർ നാലിന് ചരമമടഞ്ഞ തിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകനും ഇതേ വിദ്യാലയത്തിലെ അധ്യാപകനുമായ ശ്രീ. ചെറിയത്ത് കോട്ടയിൽ ദാമോദരൻ മാസ്റ്റർ സ്കൂൾ മാനേജർ ആയി. ശ്രീ. ദാമോദരൻ മാസ്റ്ററുടെ പരിശ്രമഫലമായി അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഒളവിലം സൗത്ത് യുപി സ്കൂൾ എന്നായിരുന്നു പേര്. ശ്രീ ദാമോദരൻ മാസ്റ്ററുടെ കഠിന പ്രയത്നത്തിന് ഫലമായി 1979 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയും സ്കൂളിന്റെ പേര് രാമകൃഷ്ണ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.