ജീവന്റെ രക്ഷ

ഈശ്വരൻ സൃഷ്‌ടിച്ച ഭൂമിയിൽ,
ഇന്ന് നാം രോഗമാം ദുഖത്തിനിടയാകുന്നു.
പ്രളയമാം കൊടുംകാറ്റ്;
വന്മതിൽ തകർത്തിട്ടും,

അരിശം പുലർത്തുന്ന ഭൂമിയേ നീ -
വന്മഹാമാരിയായ്, കൊറോണായാൽ;
ജീവന്റെ കണികകൾ മണ്ണിലലിഞ്ഞിടും;
മരണത്തിൻ ഭീതിയായ് ലോകമാകെ,

സങ്കടകടലായ് തിരയടിക്കുന്നു.
ഇനിയും ക്ഷമിക്കുകയില്ലേ ധരിത്രീ.


ശ്രേയ പ്രദീപ്,
5 എ വലിയ ഉദേശ്വരം യു. പി. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത