2022-23 വരെ2023-242024-25


സ്വാതന്ത്ര്യദിനാഘോഷം 2023-2024

വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ  76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട്  വർണ്ണാഭമായി  ആഘോഷിച്ചു. പ്രധാനഅധ്യാപിക എൻ വി ഗീത സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മാനേജർ സി കെ രാമനാഥൻ, PTA പ്രസിഡന്റ്‌ എ കെ നിസാം, PTA വൈസ് പ്രസിഡന്റ് VA ഫസലുദീൻ MPTA പ്രസിഡന്റ് ഹസീന, OSSA സെക്രട്ടറി KK ശ്രീതാജ്‌ , പ്രസിഡന്റ് VN സജീവൻ എന്നിവർ ആശംസകൾ അറിയിച്ചു, സീനിയർ അധ്യാപിക Sചിത്ര നന്ദി പറഞ്ഞു TDP യോഗം മാനേജ്‌മെന്റ് അംഗങ്ങൾ OSA അംഗങ്ങൾ, PTA, MPTA അംഗങ്ങൾ ജനപ്രതിനിധികൾ പൂർവ്വ അധ്യാപകർ, നാട്ടുകാർ, SMC അംഗങ്ങൾ, വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾ പഠി ക്കട്ടെ സ്വതന്ത്രരായി പറക്കട്ടെ എന്ന സന്ദേശത്തോടെ 76 ഹൈഡ്രജൻ ബലൂണുകൾ വിദ്യാർത്ഥികൾ ആകാശത്തിലേക്ക് ഉയർത്തി സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു.

 
വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳.പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ  76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട്  വർണ്ണാഭമായി  ആഘോഷിച്ചു.

പൊന്നോണം വരവായി

യുപിഎസ് പുല്ലൂറ്റ് സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. പൂക്കള മത്സരവും സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും കൊണ്ട് സമ്പന്നമായിരുന്നു ഓണം. ബഹുമാനപ്പെട്ട എംഎൽഎ.V R.സുനിൽകുമാർ ഓണാശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക എൻ വി ഗീത ടീച്ചർ, സ്കൂൾ മാനേജർ സി കെ രാമനാഥൻ, പിടിഎ പ്രസിഡണ്ട് നിസാം, വൈസ് പ്രസിഡണ്ട് ഫസലുദ്ദീൻ, ടി എസ് സജീവൻ മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് ഹസീന, പൂർവ്വ അധ്യാപകർ, ഒ എസ് എസ് എ പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ ഓണാഘോഷത്തിൽ പങ്കാളികളായി

 
ഓണാഘോഷക്കാഴ്ചകൾ


sports day

ഈ വർഷത്തെ സ്കൂൾസ് മത്സരങ്ങൾ വളരെ ആവേശത്തോടെയും  ഗംഭീരമായും നടന്നു. ഓരോ ഹൗസുകൾ ആയി തിരിച്ച് സ്കൂളിലെ എല്ലാ കുട്ടികളും വിവിധ  മത്സരങ്ങളിൽ പങ്കാളികളായി. വേനലിന്റെ ചൂടും ദാഹം എല്ലാം മറന്നുകൊണ്ട് കളിയുടെ ആവേശത്തിൽ മതി മറന്ന് ഓരോ മത്സരയിനങ്ങളിലും പങ്കെടുത്തു. 100 മീറ്റർ ഓട്ടം 200 മീറ്റർ ഓട്ടം ഷോട്ട്പുട്ട് ലോങ്ങ് ജമ്പ് റിലേ എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ.   കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി വിജയികളായി.



 
sports day winners RED HOUSE

കൗൺസിലിംഗ് ക്ലാസ്

 
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ  K A ലക്ഷ്മി ക്ലാസ് നയിക്കുന്നു

പുല്ലൂറ്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പ്രൊഫഷണൽ സോഷ്യൽ വർക്കറും മെഡിക്കൽ ആൻഡ് സൈക്യാട്രിക് കൗൺസിലറും കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുമായ K A ലക്ഷ്മിയാണ് ക്ലാസ് നയിച്ചത്. പിടിഎ പ്രസിഡണ്ട് നിസാം, എം പി ടി എ പ്രസിഡണ്ട് ഹസീന, ഹെഡ്മിസ്ട്രസ് വിഎൻ ഗീത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.