പ്രവേശനോത്സവം 2026-27

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി.വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടുകൂടി പ്രവേശനോത്സവം ആരംഭിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജൂലി വി ജെ എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ പ്രവീൺ വി യു അധ്യക്ഷ പ്രസംഗം നടത്തി. പ്രശസ്ത സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ബിൻസി സുജീഷ്, പ്രശസ്ത സിനിമ പരസ്യചിത്ര സംവിധായകൻ ശ്രീ സെന്തിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. മാതൃ സംഗമം പ്രസിഡൻറ് ശ്രീമതി അപർണ, ശ്രീനാരായണ ധർമ്മ പ്രകാശനിയോഗം സെക്രട്ടറി ശ്രീ ആൽവിൻ, ശ്രീനാരായണ ധർമ്മപ്രകാശിനി യോഗം ഖജാൻജി ശ്രീ ശിവാജി, സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ സ്റ്റാൻലി മാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിവേകാനന്ദ ക്ലബ്ബ് കുട്ടികൾക്ക് പുസ്തകവും മധുരവും നൽകി. എല്ലാ വിദ്യാർത്ഥികൾക്കും പഠന കിറ്റ് നൽകുകയും ഉണ്ടായി. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആയി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രസിത ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് പ്രവേശനോത്സവം അവസാനിച്ചു.