സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സർഗ്ഗവേള

എല്ലാ ശനിയാഴ്ചകളിലും സർഗ്ഗമീറ്റ് എന്ന പേരിൽ കുട്ടികൾക്ക് തങ്ങളുടെ വിവിധ കഴിവുകൾ സ്വതന്ത്രമായി അവതരിപ്പിക്കാൻ അവസരമൊരുക്കുന്നു. കലാ-കായിക-ശാസ്ത്രമേഖലയിലും, നിർമ്മാണമേഖലയിലുമുള്ള കുട്ടികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ സ്കൂളിൻെറ തനത് പ്രവർത്തനങ്ങളിൽ ഒന്നായ സർഗ്ഗ മീറ്റിന് കഴിഞ്ഞു.

  • ബോധവത്ക്കരണ ക്ലാസ്

എല്ലാ മാസവും മാതാപിതാക്കൾക്ക് വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി ബോധവത്ക്കരണ ക്ലാസുകൾ നടത്തി.ഈ ക്ലാസുകൾ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പുതിയ രീതിയിലുള്ള പഠനരീതിയോട് സഹകരിക്കുവാനും കുട്ടികളുടെ സമഗ്രവളർച്ചയിൽ കൂടുതൽ ശ്രദ്ധപുലർത്തുവാനും സഹായകമായി. സൈക്കോളജിസ്റ്റ്, പ്രമുഖരായ ആയൂർവ്വേദ ഡോക്ടേഴ്സ്, സാമൂഹ്യപ്രവർത്തകർ, തുടങ്ങിയവരാണ് ക്ലാസുകൾ നയിച്ചത്. Psychologest Sr.Dr.കാരുണ്യ, Sr.Dr. ഓസ്റ്റിൻ, കവിത ടീച്ചർ, സാഹിത്യകാരൻ കാറളം റഷീദ് സാർ തുടങ്ങിയവർ ക്ലാസ് നയിച്ചു.

  • പ്രതിഭകൾ

കുട്ടികൾ എന്നും നാടിനും സ്കൂളിനും അഭിമാനമാകണം. അത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വപ്നമാണ്. അക്ഷരമുറ്റം ഇരിങ്ങാലക്കുട സബ് ജില്ലാതലത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദർശന കെ.ബി., ധന്യൻ അഗസ്റ്റീൻ ജോൺ ഊക്കനച്ചൻെറ സംസ്ഥാനതല പ്രസംഗ മത്സരത്തിൽ സ്ഥാനം കരസ്ഥമാക്കിയ തെരേസ മരിയ ലിൻോയ്ക്കും അഭിനന്ദനങ്ങൾ നേർന്നു. ക്ലാസിലെ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും ദിനാചരണങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികൾക്കും ഇ-സർട്ടിഫിക്കറ്റ് നൽകിയത് വളരെ പ്രോത്സാഹനകരമായിരുന്നു.

  • വിജ്ഞാനോത്സവം

കേരള ശാസ്ത്രപരിഷത്ത് നടത്തിവരുന്ന വിജ്ഞാനോത്സവത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു. 3,4 ക്ലാസുകളിലെ കുട്ടികളുടെ അറിവിൻെറ മേഖലയെ നിരീക്ഷണ-പരീക്ഷണങ്ങളിലൂടെയും സർഗ്ഗാത്മക കഴിവുകളെ സ്വതന്ത്ര ചിന്തയിലൂടെയും വളർത്തിയെടുക്കാൻ ഉതകുന്ന കൗതുകപരവും വിനോദവും വിജ്ഞാനവും ചേർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നത്. സബ് ജില്ലാതലത്തിൽ ദർശന കെ.ബി. ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുമുണ്ടായി.

  • Smart Phone വിതരണം

Smart phone സൗകര്യം ഇല്ലാതിരുന്ന 15 കുട്ടികൾക്ക് ക്ലാസ് കാണുവാനും Google Meet-ൽ പങ്കെടുത്ത് Activityകൾ ചെയ്യുവാനും Smart Phone കൾ നല്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ മന്ത്രി, പഞ്ചായത്ത് പ്രസിഡൻെറ്,മാനേജ്മെൻെറ്, പൂർവ്വ വിദ്യാർത്ഥികൾ, മറ്റ് സുമനസ്സുകൾ എന്നിവരുടെ അകമഴിഞ്ഞ സഹകരണത്താലുമാണ് ഈ സ്മാർട്ട് ഫോണുകൾ നല്കാൻ സാധിച്ചത്.

  • പ്രകൃതിയെ സ്നേഹിക്കാം

സ്കൂളിൻെറ തനത് പ്രവർത്തനങ്ങളിൽ ഒന്നായ പ്രകൃതിയെ സ്നേഹിക്കാം എന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. സ്കൂൾ മുറ്റത്ത് പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഔഷധത്തോട്ടവും ഉണ്ട്.മുയൽ, കോഴി, ഫ്ലൈയിംഗ് ഡക്ക്, താറാവ്....തുടങ്ങിയ ജീവികളുള്ള ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. Online പഠനകാലത്ത് കുട്ടികൃഷി എന്നപേരിൽ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ, തൈകൾ നല്കി പ്രകൃതിയോടുള്ള സ്നേഹവും അടുപ്പവും വളർത്തി. കൃഷിഭവനും മുരിയാട് ഗ്രാമപഞ്ചായത്തും ചേർന്ന് ഈ വർഷത്തെ കുട്ടി കൃഷിത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻെറ് ശ്രീ.ജോസ് ജെ. ചിറ്റിലപ്പിള്ളി കൃഷി ഓഫീസർ ശ്രീമതി രാധിക മാഡം, PTA പ്രസിഡൻെറ് ശ്രീ. അജോ ജോൺ, ഹെഡ്മിസ്ട്രസ് ബ. സി. ജെസ്ററ എന്നിവർ സംസാരിച്ചു.

  • ദിനാചരണങ്ങൾ

സ്കൂൾ തുറന്ന് പരിസ്ഥിതിദിനം, വായനാദിനം, സ്വാതന്ത്ര്യദിനം, ചാന്ദ്രദിനം, ഓണം, ശിശുദിനം, ക്രിസ്തുമസ്സ്, ശാസ്ത്രദിനം, രാമാനുജദിനം, World English Day, ഓസോൺദിനം, അധ്യാപകദിനം, School Day, ബഷീർദിനം, ഹിരോഷിമ-നാഗസാക്കിദിനം, എയ്ഡ്സ്ദിനം, New Year,....തുടങ്ങി എല്ലാ ദിനാചരണങ്ങളും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും നടത്തുകയും പ്രാത്സാഹനമായി ഇ-സർട്ടിഫിക്കറ്റ് നല്കുകയും ചെയ്തു.

  • പോഷൻ അഭിയാൻ മാസാചരണം.

പോഷൺ അഭിയാൻ National Nutrition Weekനോട് അനുബന്ധിച്ച് നടത്തിയ മാസാചരണത്തിൻെറ ഭാഗമായി നടത്തിയ വ്യത്യസ്ഥങ്ങളായ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു.വീട്ടിലൊരു പച്ചക്കറിത്തോട്ടം, പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ പരിചയപ്പെടുത്തൽ, പാവപ്പെട്ട ഒരു കുടുംബത്തിന് ഒരുനേരത്തെ ഭക്ഷണം നല്കൽ... തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ ആത്മാർത്ഥമാായി സഹകരിച്ചിരുന്നു.

  • പ്രസംഗ പരിശീലനം

കുട്ടികൾക്ക് പ്രസംഗം പറയുന്നതിനും സ്റ്റേജിൽ സംസാരിക്കുന്നതിനും പരിശീലനം നല്കി.ഇത്രയും നാൾ വീട്ടിലിരുന്ന് മറ്റുള്ളവരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്ന കുട്ടികൾക്ക് മറ്റുള്ളവറുമായി നേരിട്ട് ധൈര്യപൂർവ്വം ആശയവിനിമയം നടത്തുന്നതിനും സ്വതന്ത്രമായി സംസാരിക്കുവാനും ഈ പരിശീലനം ഉപകരിച്ചു.കുട്ടികളിൽ ഉറങ്ങികിടന്നിരുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഈ പരിശീലനം സഹായകമായി.

  • ഒറിഗാമിയും പൂക്കൾ നിർമ്മാണവും

വിവിധ നിറത്തിലും തരത്തിലുമുള്ള പേപ്പർ ഉപയോഗിച്ച് ഒറിഗാമിയും പൂക്കൾ നിർമ്മാണവും മറ്റ് അലങ്കാര വസ്തുക്കളുടെ നിർമ്മാണവും Online ആയി അധ്യാപകരും അഭിരുചിയുള്ള മാതാപിതാക്കളും വ്യത്യസ്ഥ മാർഗ്ഗങ്ങളിലൂടെ പഠിപ്പിച്ചു.കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കടുക്കുകയും മനോഹരമായി നിർമ്മിച്ച് Video പങ്കുവയ്ക്കുകയും സ്കൂൾ തുറന്നപ്പോൾ പ്രദർശനം നടത്തുകയും ചെയ്തു.