യു. പി. എസ്. കോട്ടാത്തല/എന്റെ ഗ്രാമം

പണയിൽ ,കോട്ടാത്തല
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം. പ്രകൃതിസൗന്ദര്യം എന്നും മനോഹാരിതയാർന്നതാണ്. പച്ച വിരിച്ച പുൽമേടുകളും, കതിരണിഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങൾ,പുഴകൾ,തോടുകൾ ഇവയെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് കോട്ടാത്തല ഗ്രാമം.പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.നെടുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നൂ.
പൊതുസ്ഥാപനങ്ങൾ
- പോസ്ററ് ഓഫീസ്
- കൃഷിഭവനൻ
- പ്രാഥമികാരോഗ്യകേന്ദ്രം
- കൈത്തറി
- വായനാശാല
ആരാധനാലയങ്ങൾ
1. പണയിൽ ദേവീക്ഷേത്രം
2. മുള്ളികാല ദേവീക്ഷേത്രം