യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ 'കോവിഡ് 19.
'കോവിഡ് 19
അപ്രതീക്ഷിതമായി വന്ന മഹാമാരിക്കെതിരെ നാം ഓരോരുത്തരും ഒറ്റക്കെട്ടായി കൈകോർക്കാം. ഈ രോഗം എങ്ങനെ വരുമെന്ന് നമുക്ക് ആർക്കും അറിയില്ല. നമ്മൾ ഓരോരുത്തരും നല്ല വൃത്തിയിൽ കൈയ്യും കാലും കഴുകി വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. തുരത്തീടാം. കൊറോണ എന്ന മാരിയെ നമ്മളെ ഒതുക്കുവാൻ വരുന്ന ദുഷ്ടശക്തിയെ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക. നമുക്ക് വേണ്ടി നമ്മുടെ കേരള പോലീസ് മാമൻ മാർ നല്ലതുപോലെ അവരുടെ ജോലി ചെയ്യുന്നു.അവർ നമുക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. ഈ അവധിക്കാലം നമ്മുടെ വീട്ടിൽ ഇരുന്ന് വായിച്ചും ഓരോ വസ്തുക്കൾ ഉണ്ടാക്കിയും നമുക്ക് ഓരോരുത്തർക്കും ചെലവഴിക്കാം. പിഞ്ചുമക്കളും വൃദ്ധൻമാരും പുറത്തിറങ്ങി നടക്കാൻ പാടില്ല. ഈ പരീക്ഷണത്തെ അതിജീവിക്കാനുള്ള പരിശീലനക്കളരിയായി കോവിഡ് കാലം പ്രയോജനപ്പെടുത്താം. ഓരോ പ്രയത്നവും പാഴാവാതിരിക്കാൻ പ്രാർത്ഥിക്കാം .... ഭയമല്ല വേണ്ടത് ജാഗ്രതയാണ്. ഒന്നിച്ച് നേരിടാം നമുക്ക് ഈ മഹാമാരിയെ...
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |