യു.പി.എസ്സ് മുരുക്കുമൺ/Say No To Drugs Campaign

ലഹരി വിരുദ്ധ റാലി
പ്രമാണം:SNTD22-KLM-40241-1.jpeg
ലഹരി വിരുദ്ധ ബോധവൽക്കരണം
ലഹരിയെന്ന ഇരുട്ടിൽ നിന്ന്  വെളിച്ചത്തിലേക്കു വരൂ...

ലഹരി വിമുക്ത കേരളം പ്രചരണ പരിപാടിയുടെ ഭാഗമായി സ്കൂൾ തല പരിപാടികൾ Oct 6 മുതൽ ലഹരി വിമുക്ത ക്ലബിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സ്കൂൾ അസംബ്ലിയിൽ ശ്രീമതി ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി മഞ്ജു ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മയക്കുമരുന്നിൻ്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ, നിയമപരമായ നടപടി ക്രമങ്ങൾ തുടങ്ങിയവയെ കുറിച്ച് ഓരോ അധ്യാപകരും യോദ്ധക്കളായി മാറുന്ന ക്ലാസ്സുകൾ 6/10/2022 മുതൽ 1/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കിറ്റ് അസ്സംബ്ലിയിൽ അവതരിപ്പിച്ചു.

സ്കൂൾ തലത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെ പോരാടാൻ വേണ്ടി ലഹരി മുക്ത ഗാനം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. Nov 1ന് എക്സൈസ് ഓഫീസർ ശ്രീമതി രോഹിണി ബോധവൽകരണ ക്ലാസ്സ് നയിച്ചു. ആറാം തീയതി മുതൽ Nov ഒന്നാം തീ്യതി വരെ താഴെ പറയുന്ന മറ്റ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.

12/10/2022 - പോസ്റ്റർ നിർമാണം

20/10/2022 - ലഹരിവിരുദ്ധ ക്വിസ്

21/10/2022 - ലഹരിവിരുദ്ധ ഫ്ലാഷ്മോബ്

29/10/2022 - മുരുക്കുമൺ ജംഗ്ഷൻ കടകളിൽ ബോധവത്കരണം.

ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം

01/11/2022 - സംരക്ഷണചങ്ങല, ലഹരിവിരുദ്ധ ദീപം


ബോധവൽക്കരണം