സമസ്തരെയും കീഴടക്കുമി
മാരി.......... മഹാമാരി...........
കാണാം ഈ ഭൂമിയെ,
കാണുകില്ലി കൊറോണയെ
വിഴുങ്ങുന്നു ചവയ്ക്കുന്നു
ചവയ്ച്ചരച്ചീടുന്നു ഓരോ ജീവനും
സർവരും വണങ്ങുന്നു
ഈ മാരിയെ... മഹാമാരിയെ..
കൊല്ലുന്നു ഓരോരുത്തരെയും
കൊല്ലിക്കുന്നു പകർച്ചയിലൂടെ
പനി വന്നല്ലോ അതിഗംഭീരമായി
ചുമ വന്നല്ലോ അതിഘോരമായി
കൊറോണ കൊറോണ കൊറോണ ആശങ്ക അങ്ങനെ എന്നിലും
തുടങ്ങീടുന്നു.... ഭയം... ഭയം... ഭയം..
ചെരുപ്പുകൾ കഴുകി വൃത്തിയാക്കി,
വീട്ടിലെ മൂലയിലെടുത്തുവച്ചു.
ഹാൻഡ് വാഷും മാസ്‌കും -
എൻ കയ്യിലെത്തി....
സന്തോഷവതിയായി ഞാൻ
ഏറെ നേരം....... ഓരോ ജീവനും
നമ്മുടെ ഓരോ കൈയിലാണ്.
ഓർക്കുക ഓരോ മനുഷ്യനും
"ഭയമല്ല വേണ്ടത് ജാഗ്രത "
നേരിടാം നമുക്കി മഹാമാരിയെ..
എതിരിടാം നമുക്കീ കൊറോണയെ..