വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മർക്കസ് ഗേൾസ് ഹൈസ്കൂളിൽ വിപുലമായ വായനവാരാഘോഷ പരിപാടികൾ നടന്നു. മർക്കസ് എജ്യൂക്കേഷൻ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് വായനദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വാരാഘോഷത്തിന് തുടക്കം കുറിച്ചു.

വായനവാരത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി "പുസ്തകം ഒരു ചങ്ങാതി"എന്ന പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. വളർന്നുവരുന്ന യുവതലമുറയിലേക്ക് വായനയുടെ പ്രാധാന്യം എത്തിച്ചുകൊണ്ട് വായനയെ  ജീവിതത്തിൽ ഒരു മുതൽക്കൂട്ടായി കൊണ്ടുപോകുന്നതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കി. തുടർന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ നിയാസ് ചോല സർ, എഴുത്തുകാരനും കവിയുമായ ഉനൈസ് മുഹമ്മദ് സാറിന്റെ കവിത ആലപിച്ചുകൊണ്ട് വായനാദിന പരിപാടികൾക്ക് തുടക്കം കുറിച്ചു, കൂടാതെ വയനാദിനവുമായി ബന്ധപ്പെട്ട  പാട്ടുകളിലൂടെ വിദ്യാർഥികളെ വായനാലോകത്തേക്ക്‌  നയിച്ചു... വിദ്യാർത്ഥിനികളെ പ്രതിനിധീകരിച്ചുകൊണ്ട് 5 A ക്ലാസിലെ  ആൻശ്രീയയും, 9Cക്ലാസ്സിലെ നിഹാരികയും കവിതകൾ  ആലപിച്ചു ഉദ്ഘാടന ചടങ്ങ് മനോഹരമാക്കി. തുടർന്ന് പിടിഎ വൈസ് പ്രസിഡന്റ്‌ സി. മുഹമ്മദ് ഷാജി, ഒ. ടി. മുഹമ്മദ് ഷെഫീഖ് സഖാഫി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാഗിത  ടീച്ചർ നന്ദി പറഞ്ഞുകൊണ്ട്  ഉദ്ഘാടന ചടങ്ങിന് പരിസമാപ്തി കുറിച്ചു. വായന വാരത്തോടനുബന്ധിച്ച് സാഹിത്യക്വിസ്, കവിതാലാപനം,ക്ലാസ് ലൈബ്രറി രൂപവൽക്കരണം, വായന മത്സരം അക്ഷരമരം ആസ്വാദനക്കുറിപ്പ് രചന മത്സരം തുടങ്ങി വിവിധയിനം പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു. സാഹിത്യ ക്വിസ് മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ടുപേർ പങ്കെടുക്കുകയും. മത്സരത്തിൽ  എട്ട്.ഡി  ക്ലാസിലെ ഫാത്തിമ റഷ പി പി ഒന്നാം സ്ഥാനവും, സി ക്ലാസിലെ ആയിഷ സുമയ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അന്നേദിവസം തന്നെ ആസ്വാദനക്കുറിപ്പ് മത്സരം  നടത്തുകയും, 8 സി യിലെ ആയിഷ സുമയ്യ ഒന്നാംസ്ഥാനം നേടി, 10 A ഹാദിയ രണ്ടാം സ്ഥാനത്തിന് അർഹയായി.കലാ അധ്യാപികയായ പ്രീത ടീച്ചർ  അറബി, ഉറുദു,മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ട് അക്ഷരമരം നിർമ്മിച്ചു. സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ നിറച്ചായങ്ങൾ ചേർത്ത അക്ഷരമരങ്ങൾ  വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നവയാണ്. കൂടാതെ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ തന്നെ പുസ്തകങ്ങൾ ശേഖരിച്ച് അതാത് ക്ലാസ്സ് ലൈബ്രറികൾ എത്തിക്കുകയും വായനയെ വിപുലമാക്കുന്നതിനുള്ള പ്രത്യേക പരിപാടികൾ  ആരംഭിക്കുകയും ചെയ്തു. മർക്കസ് ഗേൾസ് ഹൈസ്കൂളിൽ ജൂൺ 19 മുതൽ 30 വരെയുള്ള വായനവാരാഘോഷ പരിപാടികൾ  അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിതത്തോടെ വിപുലമായി  നടത്തി.

വാഗ്മയം ഭാഷാ പ്രതിഭ പരീക്ഷ

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് മലയാള ഭാഷ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വാഗ്മയം ഭാഷാ പ്രതിഭ പരീക്ഷ 29 ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വെച്ച് നടത്തി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറുകൾ വെച്ചാണ് പരീക്ഷ നടത്തിയത്. മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി ലിഖിതം ,വാചികം എന്നീ മേഖല കളിലുള്ള കുട്ടികളുടെ പ്രാവീണ്യം വിലയിരുത്തിയാണ് പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്. ഹൈസ്കൂൾ തലത്തിൽ 9 സി ക്ലാസ്സിലെ ഫാത്തിമ റിതുവ ഒന്നാം സ്ഥാനവും 9 സി ക്ലാസിലെ ആയിഷ ഫഹ്മിദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപിതലത്തിൽ 7 ബി ക്ലാസിലെ ഹാനിയ ഫാത്തിമ ഒന്നാം സ്ഥാനവും 7ബി ക്ലാസിലെ നഷ് വ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.



അമ്മക്കൂട്ടം

 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അമ്മമാരുടെ സാന്നിധ്യം സ്കൂളിൽ ഉറപ്പിക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ അമ്മ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യ ക്വിസ് രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിക്കാറുണ്ട്. ഉയർന്ന മാർക്കോട് കൂടി രക്ഷിതാക്കൾ സബ്ജില്ല, ജില്ലാ തലങ്ങളിൽ പങ്കെടുക്കാറുണ്ട്. കൂടാതെ ചാന്ദ്രദിനം, ലഹരി വിരുദ്ധ ദിനം തൂടങ്ങിയ ദിനാചരണങ്ങളിൽ എല്ലാം രക്ഷിതാക്കൾക്ക് വേണ്ടി ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ  സംഘടിപ്പിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് രക്ഷിതാക്കൾ വിജയികൾ ആവുകയും ചെയ്യാറുണ്ട്. ഇത് കുട്ടികളെക്കാൾ ഉപരി രക്ഷിതാക്കളെ അധ്യാപകരുമായുള്ള ഒരു ബന്ധം ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നുണ്ട്