മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പരിസ്ഥിതി ക്ലബ്ബ്

മർകസ് സ്കൂൾ ക്ലബ്‌ 2021-22 അധ്യാന വർഷത്തിൽ പല പദ്ധതികളും അസൂത്രണം ചെയ്‌ത വർഷം ആയിരുന്നു. കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടപ്പോൾ പരമാവധി പരിപാടികൾ ഓൺലൈൻ മാധ്യമങ്ങൾ വഴി സങ്കടിപ്പിക്കേണ്ടി വന്നു. 2021 ജൂൺ 1 ന് പരിസ്ഥിതി ക്ലബ് ഉത്ഘാനവും പരിസ്ഥിതി ദിനവും സംയുക്തമായി ആണ് നടത്തിയത്. ജൈവ വൈവിദ്ധ്യ റിസോഴ്സ് പേഴ്സൺ എം രാജൻ വളരെ മാർമം കലർന്ന നർമത്തോടെ ക്ലാസുകൾ നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മർകസ് അക്കാദമിക പ്രൊജക്റ്റ്‌ ഡയറക്ടർ പ്രൊഫസർ ഫാറൂഖ് ഉത്ഘാടനം നിർവഹിച്ചു. കൺവീനർ മുഹമ്മദ്‌ സാലിം സ്വാഗതം പറഞ്ഞു. പല പി ടി എ അംഗങ്ങളും ആശംസകൾ അറിയിച്ചു. എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ്‌ അബൂബക്കർ ആക്കിബ് ഫാറൂഖ് നന്ദി പ്രകാശിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവരുടെ വീടും പരിസരങ്ങളും ശുജീകരിച്ചു നല്ല ചെടികൾ  വെച്ചു പിടിപ്പിച്ചു. അവർ നടുന്ന ഫോട്ടോകൾ പകർത്തി പരസ്പരം വാട്സാപ്പ് ഗ്രൂപ്പുകിലൂടെ അയച്ചു. ഈ ദിനത്തിൽ തന്നെ പല കുട്ടികളും അവരുടെ ക്ലാസ്സ്‌ അധ്യാപകരുടെ നിർദ്ദേശനുസരണം ഓർമ മരങ്ങളും നാട്ടു പിടിപ്പിച്ചു. കൂടാതെ ജൈവ വൈവിദ്ധ്യ ബോർഡിൽ നിന്നും ലഭ്യമായ ചെടികൾ സ്കൂൾ കോമ്പൗണ്ടിൽ സ്കൂൾ കായിക അധ്യാപകൻ എൻ മജീദ് അവർകളുടെ സഹകരണത്തോടെ നട്ടു വളർത്തി. കൂടാതെ സ്കൂളിന്റെ മുൻവശം ധാരാളം ചെടികൾ വെച്ചു പിടിപ്പിച്ചു മനോഹരമാക്കുന്നതിൽ പരിസ്ഥിതി ക്ലബ്ബും സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബും സംയുക്തമായി പരിശ്രമിച്ചു.