കോവിഡ് 19 എന്നൊരു വീരൻ
ഭീഷണിയായി താണ്ഡവമാടി
കൊന്നൊടുക്കി ജീവനെ ഒന്നായി
വിറങ്ങലിച്ചു ലോകം മുഴുവൻ
കൂട്ടക്കുരുതി ലോകത്താകെ
കുഴിയൊരുക്കി കൂട്ടത്തോടെ
കുഴിച്ചുമൂടി കണ്ണുംപൂട്ടി
മിഴിച്ചു നിന്നു വമ്പൻ രാജ്യങ്ങൾ
തളർന്നു നിന്നു സുരക്ഷാ കവചം
എത്തി നോക്കാൻ വന്നൂ അവനീ
കൊച്ചു നാടാം മലയാളക്കരയിൽ
പതറിപ്പോയി കൊറോണവീരൻ
ഒത്തൊരുമിക്കാം ഒന്നായ്‌നിൽക്കാം
കേരളത്തിൻ മാനവഐക്യം...