കോവിഡ് 19ലെ ഒരു പ്രവാസി കുടുംബം........
ഒരു ദിവസം അച്ചു വീട്ടിൽ നിന്ന് കളിക്കുകയായിരുന്നു, അപ്പോഴാണ് അച്ഛൻ ഗൾഫിൽ നിന്ന് വിളിക്കുന്നത്, അവനോട് സംസാരിക്കുന്നതിനിടയിൽ കോവിഡിനെ കുറിച്ചും പറയാൻ തുടങ്ങി. അധിക നേരം പുറത്ത് നിന്ന് കളിക്കരുതെന്നും വീട്ടിനകത്തു കയറിയാൽ ഉടനെ കൈ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് ഉരച്ചു കഴുകണമെന്നും പറഞ്ഞു, പിന്നീട് നാളെ അച്ഛൻ നാട്ടിൽ വരുന്നുണ്ടെന്നും പറഞ്ഞു. അതുകേട്ടപ്പോൾ അവന് വളരെ സന്തോഷം ഉണ്ടായി.
പിറ്റേന്ന് രാവിലെ അവൻ അച്ഛനെ കാത്തുനിന്നു.പക്ഷെ സമയം ആയിട്ടും അച്ഛനെ കണ്ടില്ല . പിന്നീടാണ് അവനു മനസിലായത് അച്ഛന് വീട്ടിലേക്കു വരാൻ കഴിയില്ല എന്ന്, ടിവിയിലും പത്രത്തിലുമൊക്കെ കണ്ടിരുന്നു വിദേശത്തു നിന്ന് വരുന്നവരെ കോവിഡിന്റെ ടെസ്റ്റ് ചെയ്യാൻ 14ദിവസം ഐസുലേഷൻ വാർഡിൽ കിടത്തണമെന്ന്, അപ്പോൾ തന്നെ അച്ഛന്റെ വിളിയും ഉണ്ടായി. "അച്ഛൻ എയർപോട്ടിൽ നിന്ന് ഐസുലേഷൻ വാർഡിലേക് പോവുകയാണെന്ന് പറഞ്ഞു ". അപ്പോൾ അച്ചു അച്ഛനോട് "അവിടെ ഉള്ളവരുമായി അധികം
സമ്പർക്കത്തിൽ ഏർപ്പെടരുത് എന്ന് പറഞ്ഞു ". അച്ഛന് മോൻ അങ്ങനെ പറഞ്ഞപ്പോൾ വലിയ സമാധാനമുണ്ടായി. തന്റെ മകൻ കോവിഡിന്റെ ഭീതി മനസ്സിലാക്കിയല്ലോ.
14ദിവസം കഴിഞ്ഞു അച്ഛന്റെ കോവിഡ് 19ന്റെ ടെസ്റ്റ് റിസൾട് നെഗറ്റീവ് ആയി വന്നു. അച്ഛന് സന്തോഷം ആയി വീട്ടിലേക്കു പോയി. അച്ചുവിനും അവന്റെ അമ്മയ്ക്കും സന്തോഷം ആയി. അവൻ അച്ഛനോട് ചോദിച്ചു ഐസുലേഷൻ വാർഡിലെ കാര്യങ്ങളും നമ്മുടെ മുഖ്യ മന്ത്രിയും ആരോഗ്യമന്ത്രിയും പ്രവർത്തകരും നമ്മുടെ കൊച്ചു കേരളത്തിൽ കോവിഡ് വ്യാപിക്കാതിരിക്കാൻ വേണ്ടി കഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കി.
പിന്നീട് അവന്റെ അച്ഛൻ സാധനം വാങ്ങാൻ കടയിൽ പോകുമ്പോളെല്ലാം മാസ്ക് ധരിക്കാനും വീട്ടിൽ വന്നാൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകാനും അവൻ അച്ഛന്റെ ശ്രദ്ധയിൽ പെടുത്തി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|