ലോകമെൻ കാൽക്കീഴിലാ
ചലനമോ എൻ വിരൽ തുമ്പിലും
മർത്യാ നിൻ അഹങ്കാരം
എപ്പഴേ നിറുത്തണം
ചരിത്രം മാറ്റി തിരുത്താൻ
കലിയോടരികിലായ്
അണുവായ് കണികയായ്
നിന്നിലായ് പിടി വീണിരിക്കുന്നു
ഒതുങ്ങുക അടങ്ങുക
നിന്നിലെ ധാർഷ്ട്യത്തെ
അടക്കാനായ് പ്രകൃതിയായ്
അഴിച്ചുവിടുന്നിത്
കരുതിയിരിക്കണം
കരുതലോടിറങ്ങണം
സ്നേഹിച്ചും മാനിച്ചും
ഒതുങ്ങി നീ കഴിയണം.🙏🙏