മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

************************

വിദ്യാലയം പ്രവർത്തനം ആരംഭിച്ച കാലം മുതൽക്കുതന്നെ കായിക പ്രവർത്തനങ്ങൾക്ക് പൂർണമായ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു.

നിരവധി അനവധി കായിക പ്രവർത്തനങ്ങൾക്ക് ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലങ്ങളിലും

പങ്കെടുക്കുകയും അതിനുള്ള ആദരവും അംഗീകാരവും ലഭിക്കുകയും ചെയ്തിരുന്നു. ഉപജില്ലാ തലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും ഓവറോൾ കിരീടവും  അതോടൊപ്പം തന്നെ സംസ്ഥാനതലത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച്. 100 മീറ്റർ  റിലേ, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ എന്നീ ഇനങ്ങളിൽ നമ്മുടെ വിദ്യാലയത്തിന് പങ്കെടുക്കാൻ സാധിച്ചു.

          അങ്ങനെയങ്ങനെ ഒരുപാട് നേട്ടങ്ങൾ കൊയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് കോ വിഡ് എന്ന മഹാമാരി നമ്മളെ ഏവരെയും പിടിച്ചുനിർത്തിയത്. എന്നിരുന്നാലും 2020. 21 22. വർഷത്തെ സ്പോർട്സ് ക്ലബ് കൺവീനർമാരായ മല്ലിക ടീച്ചറും നബീൽ സാറും ആണ്  ഈ പ്രതിസന്ധി കാലഘട്ടങ്ങളിലും ഓൺലൈനായി വളരെ നല്ല നിലവാരത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ ക്ലബ്ബിന് കഴിഞ്ഞു. എന്നത് പ്രശംസനീയ മാണ്

സ്കൂൾ സ്പോർട്സ്
മാർച്ച് ഫാസ്റ്റ്