വിദ്യാരംഗം കലാ സാഹിത്യ വേദി

*************************

കേരള സംസ്ഥാന മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാള ഭാഷ ക്ലബാണ് വിദ്യാരംഗം കലാ സാഹിത്യവേദി . 2008 മുതൽ മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളും വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. യു പി,   ,ഹൈസ്കൂൾ വിഭാഗങ്ങളിലായി നിരവധി മികവുറ്റ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. ഇതര ക്ലബുകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാരംഗം ജില്ലാ തലത്തിലും ,, സംസ്ഥാന തലത്തിലും ശില്പശാലകളാണ് സംഘടിപ്പിക്കുന്നത്..... കഥാ രചന , കവിതാ രചന, നാടൻ പ്പാട്ട്, പുസ്തകാസ്വാദനം, കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങളിലാണ് വിദ്യാരംഗം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.... നമുടെ കുട്ടികളിൽ സംസ്ഥാ തലം വരെ മത്സരിച്ചവരും ഉണ്ട് എന്നത് ഇവിടെ ഓർമ്മിക്കുന്നു.....

           

        കോവിഡ് മഹാമാരി കലിതുള്ളുന്ന ഇക്കാലത്തും നമ്മുടെ വിദ്യാലയത്തിലെ വിദ്യാരംഗം കലാ സാഹിത്യവേദി സജീവമായി പ്രവർത്തിച്ചു വരുന്നു ... കൺവീനർ ജയസുധ ടീച്ചറുടെയും  ഇതര മലയാളം അധ്യാപകരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബിൽ അമ്പത്തിയഞ്ചോളം കുട്ടികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും വിദ്യാരംഗം ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ മറ്റു ക്ലബ്ബിലെയും  എല്ലാ വിദ്യാർത്ഥികളും വർദ്ധിച്ച ഉത്സാഹത്തോടെ  പങ്കെടുക്കുകയും പരിപാടി വിജയിപ്പിക്കുകയും ചെയ്യും എന്നതാണ് വിദ്യാരംഗത്തിന്റെ എക്കാലത്തേയും എടുത്തുപറയത്തക്ക നേട്ടമായി  സ്മരിക്കുന്നു.

2021-22 വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ

വായനാ വാരാഘോഷം

ബഷീർ അനുസ്മരണം

കാർഷിക ദിനാഘോഷം

ഓണ പരിപാടികൾ

ഉപന്യാസരചന

കവിതാലാപനം

കഥാ രചന

.കേരളപ്പിറവി

സുഗതകുമാരിഅനുസ്മരണം