മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
*******************
2021 -22 അധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം ജൂൺ 20ന് നമ്മുടെ സ്കൂൾ പ്രധാന അധ്യാപിക നന്ദിനി മാഡം, ഹെഡ്മാസ്റ്റർ അൻവർ സാറിൻറെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട അതിഥി നിർവഹിച്ചു. ഗണിത ക്ലബ്ബിന്റെ കൺവീനർ ആയി ഹൈസ്കൂൾഗണിത അധ്യാപിക നിഷ എം വി, സ്റ്റുഡന്റ് കൺവീനർ 9 Dലെ ഇന്ഷാ ഫാത്തിമയെയും, ഗണിത അഭിരുചിയുള്ള 103 മെമ്പർമാരെയും തിരഞ്ഞെടുത്തു. വിദ്യാർത്ഥികളുടെ ഗണിത അഭിരുചി വർധിപ്പിക്കാനും അവരുടെ വിവേകാത്മക ചിന്തകളെ ഉത്തേജിപ്പിക്കാനും, സർഗാത്മക ശേഷി വളർത്തുവാനും വിവിധ ഗണിത പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .അതിൽ ഓൺലൈനായി "പ്രകൃതിയിലെ ഗണിതങ്ങൾ" അഥവാ "മാതസ് ഇൻ നേച്ചർ" വീഡിയോ അവതരിപ്പിക്കൽ , നമ്പർ ഗെയിം, കുട്ടികൾ തന്റെ വേറിട്ട അവതരണം കാഴ്ചവെച്ചു. ജ്യാമിതീയ പാറ്റേൺൻ്റെ ചിത്രകലാരൂപങ്ങൾവൈവിധ്യമാർന്ന നിറക്കൂട്ടുകൾ കാഴ്ചവെച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച്, ഗണിതത്തോട് ഒരു നല്ല അടുപ്പം വളർത്താൻ വേണ്ടി -കുട്ടികൾ അധ്യാപകരായി ക്ലാസ് എടുത്തു . നല്ല അവതരണം കാഴ്ചവെച്ചു. വിവേചനശക്തി വളർത്തുവാൻ വേണ്ടി നടത്തിയ റുബിക്സ് ക്യൂബ് മത്സരം കുട്ടികളെ വളരെ ആകർഷിച്ചു. എല്ലാ തലത്തിൽ നിന്നും നല്ല വാശിയേറിയ മത്സരം ആയിരുന്നു. പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ രാമാനുജന്റെ ജന്മ ദിവസം ആയി ആചരിക്കുന്ന ഭാരത്ഗണിത ദിവസത്തോട് അനുബന്ധിച്ച് കുട്ടികളുടെ ചിത്ര കലാസൃഷ്ടികളും ലേഖനങ്ങളും , ക്വിസ് മത്സരങ്ങളും, സെമിനാറുകളും ഡോക്യുമെൻററി അവതരണങ്ങളും, ഓഫ്‌ലൈനായും ഓൺലൈനായും സംഘടിപ്പിച്ചു .പ്രധാന ദിവസങ്ങളിലും മാത്‍സ് ക്ലബ് മെമ്പർമാർ സജീവമായി പങ്കെടുത്തു.