പോരാട്ടം
സ്വയം മറന്നോരു തലമുറയെ
തിരികെ പിടിക്കാൻ ഒരു കാലം
അടച്ചു പൂട്ടിയിരുന്നാലെത് നമ്മൾ
മറ്റുള്ളവരെ മനസ്സുകൊണ്ട് ചേർത്തു പിടിക്കുന്നു
ഭൂമിക്ക് അതിൻ്റെ നിറം കിട്ടാൻ
കുറച്ചു നാൾ നമ്മൾ വീട്ടിലിരിക്കണം
അല്ലെങ്കിൽ ഭൂമിയുടേതു മാത്രമല്ല
നമ്മുടേയും നിറംകെടും
വൈറസിനെ ഒരുമയോടെ നേരിടാം
ലോക്ക് ഡൗണിൽ നമ്മുടെ ഉള്ളിൽ
ലോക്കായി കിടക്കുന്നതിനെ പുറത്തു കൊണ്ടു വരാം.
ലോക രാജ്യങ്ങളെയെല്ലാം പിടിച്ചുലച്ച
കൊറോണയെ നമുക്ക് ജയിക്കാം.
നമുക്കായി അക്ഷീണം പരിശ്രമിക്കുന്നവർക്കു വേണ്ടി
നമുക്ക് പ്രാർത്ഥിക്കാം
ഭൂമിയിലെ മാലാഖമാർ ഇന്ന്
നമ്മുടെ മാലാഖമാരായി നിലകൊള്ളുന്നു
ഡോക്ടർമാർ ,ആരോഗ്യ പ്രവർത്തകർ,
പോലീസുകാർ എല്ലാവരും നമുക്കായി
സ്വയം മറന്ന് പോരാടുന്നു
നമസ്കരിക്കാം നമ്മുടെ പോരാളികളെ ....