മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിതപഠനം അനായാസം കൈകാര്യം ചെയ്യാനും അതിൽ താല്പര്യം ഉണർത്തുവാനും ഉതകുന്ന രീതിയിലുള്ള ഗണിത പ്രവർത്തനങ്ങൾ അധ്യാപകർ കാര്യക്ഷമമായി നൽകുന്നു. അതിനോടനുബന്ധിച്ച് അനുദിനജീവിതത്തിൽ ഗണിതവുമായി ബന്ധപ്പെട്ട വസ്തുതകൾ കണ്ടെത്തൽ( സ്ക്വയർ കോണുകൾ, സമാന്തരവരകൾ, ചതുരം, ത്രികോണം, രേഖാചിത്രങ്ങൾ വരക്കുക)എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ മികച്ച രീതിയിൽ ചെയ്തു. ഗണിത പ്രോജക്ടിന് ഭാഗമായി കുട്ടികളിൽ സാമ്പത്തിക അവബോധം വളർത്തുന്നതിനായി എല്ലാ കുട്ടികളും കുടുംബ ബഡ്ജറ്റ് തയ്യാറാക്കുകയുണ്ടായി. ഗണിതപഠനം കൂടുതൽ രസകരമാക്കാൻ നോട്ടീസ് ബോർഡിൻറെ സഹായത്തോടെ കുസൃതി കണക്കുകൾ, കണക്കിലെ കളികൾ എന്നീ പ്രവർത്തനങ്ങൾ എല്ലാദിവസവും നൽകിവരുന്നു. ഈ അധ്യായന വർഷത്തിൽ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ക്വിസ്സുകൾ ,മത്സര പരീക്ഷകൾ നടത്തുകയുണ്ടായി.