മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/മഹാമാരി 2020
മഹാമാരി 2020
ശാസ്ത്രലോകം ഉയർച്ചയിൽ എത്തി എന്ന് നമ്മൾഅവകാശപ്പെടുന്ന ഈ കാലത്ത്, മെഡിക്കൽ രംഗത്ത് റോബോട്ടിക്‌സും മറ്റു യന്ത്രവൽക്കരണങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റു സൗകര്യങ്ങളിലൂടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തിയ ഈ കാലഘട്ടത്തിൽ ലോകജനതയെ മുഴുവൻ ഭീതിക്ക് മുന്നിൽ വീട്ടിലിരുത്തികൊണ്ട് അവൻ കടന്ന് വരികയാണ് കോവിഡ് -19.വളരെയധികം ഭീതിയും ആശങ്കയും ജാഗ്രതയും നിറച്ചാണ് ലോകത്തിൽ ഇന്ന് ഓരോ വ്യക്തിയും ദിവസം തള്ളി നീക്കുന്നത്. ഈ വൈറസ് നെ പൂർണമായി പിടിച്ചു കെട്ടാൻ ഒരു രാജ്യത്തിനും നിലവിൽ കഴിഞ്ഞിട്ടില്ല.രോഗികളെ മുഴുവൻ രോഗവിമുക്തരാക്കി ലോക്-ഡൗൺ റദ്ദാക്കികൊണ്ട് സാധാരണ ജീവിതം നയിക്കാനായി ഒരുങ്ങിയ ചൈനയിൽ വീണ്ടും കോവിഡ് ഉടലെടുക്കുകയാണ്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937ലാണ് ആദ്യമായി കോവിഡ് 19 വൈറസ് നെ തിരിച്ചറിയുന്നത്. ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ്.
ലോകത്തിന്റെ ഉറക്കം കെടുത്തിയ ഈ വൈറസ് ലോകത്തിന് മുന്നിൽ വലിയൊരു സാമ്പത്തികമാന്ദ്യം കൂടിയാണ് തുറന്നിടുന്നത്. ലോകം മുഴുവൻ ഈ മഹാമാരിയെ നേരിടാൻ സജ്ജരായി കഴിഞ്ഞു 17-04-2020 വരെയുള്ള കണക്കെടുത്താൽ
ഈ അവസരത്തിൽ മെഡിക്കൽ സ്റ്റാഫ്, പോലീസ് തുടങ്ങി വിദ്യാർത്ഥി വളണ്ടിയർ മാർ ഉൾപ്പെടെ എല്ലാ സുമനസ്സുകൾക്കുമുള്ള അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. "നമുക്ക് കൈകോർക്കാം മനസ്സുകൊണ്ട്, നേരിടാം കോവിഡിനെ" ഭയം വേണ്ട ജാഗ്രത മതിSTAY HOME STAY SAFE
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |