മേപ്പയ്യൂർ നോർത്ത് എം. എൽ. പി. സ്കൂൾ

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള ജനകി യമുക്ക് പ്രദേശത്താണ് മേപ്പയ്യൂർ നോർത്ത് എം.എൽ.പി. സ്കൂൾ, ആദ്യത്തെ പേര് മാപ്പിള ഗേൾസ് സ്കൂൾ എന്നായിരുന്നു. 1943 ലാണ് സ്കൂളിന്റെ തുടക്കം. 31.12.1943ൽ 35 മുസ്ലീം പെൺകുട്ടിക ളെയും 3 മുസ്ലീം ആൺകുട്ടികളെയുമാണ് ആദ്യമായി ചേർത്തത്.

മേപ്പയ്യൂർ ചെറുവണ്ണൂർ റോഡിൽ, മേപ്പയ്യൂർ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂളിന്റെ സ്ഥാനം. ഇത് മേപ്പയ്യൂർ പഞ്ചായത്തിന്റെ വടക്കെ അതിർത്തിയാകയാൽ സ്കൂളിന് മേപ്പയ്യൂർ നോർത്ത് എം.എൽ.പി. സ്കൂൾ എന്ന പേരു കൈവന്നു.

കീഴ്പയ്യൂർ, മണപ്പുറം, ആയോൽപ്പടി പ്രദേശങ്ങളിലെ മുസ്ലീം പെൺകുട്ടികൾക്ക് മതപഠനത്തിനുള്ള സൗകര്യമേ അക്കാലത്തുണ്ടാ യിരുന്നുള്ളൂ. ഇന്നത്തെ സ്കൂൾ സ്ഥലത്തിന് അല്പം അകലെ യായി മാണിക്കോത്ത് അമ്മത് മുസലിയാർ നടത്തിവന്ന ഓത്തു പുരയിലായിരുന്നു മതവിദ്യാഭ്യാസം നടന്നിരുന്നത്. ഇവർക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നതിനുവേണ്ടി തിരുമംഗലത്ത് മമ്മത് ഹാജി യുടെ സ്ഥലത്ത്, അദ്ദേഹത്തിന്റെ സഹായത്തോടെ തെക്കുമ്പാട്ട് കുഞ്ഞിരാമൻ നായരാണ് സ്കൂൾ സ്ഥാപിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം