മെരുവമ്പായി യു പി എസ്/ഭൗതികസൗകര്യങ്ങൾ
വിശാലമായ കമ്പ്യൂട്ടർ ലാബ് : ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും വ്യക്തിഗതമായി ഉപയോഗിക്കാൻ കഴിയും വിധത്തിൽ പ്രൊജക്ടർ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന ആധുനിക കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ക്ലാസ് തലത്തിൽ പ്രത്യേക പ്രദർശനത്തിന് ഉതകുന്നതാകയാൽ ഇതിനെ സ്പെഷ്യൽ സ്മാർട്ട് ക്ലാസ് റൂം ആയും ഉപയോഗിക്കാം. വിശാലമായ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും തുറന്ന വായനക്കായി റീഡിങ് കോർണറും സംവിധാനിച്ചിട്ടുണ്ട്. ശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള വിശാലമായ പരീക്ഷണ സഞ്ചയം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ശാസ്ത്ര- ഗണിത- ഭാഷ- ലാബുകൾ അന്താരാഷ്ട്രാ നിലവാരത്തിൽ ഉയർത്താനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുന്നു. കല - കായിക - ആരോഗ്യ വിദ്യാഭ്യാസത്തിനു മികച്ച പ്രാധാന്യം നൽകി വരുന്നു. വിശാലമായ കളിസ്ഥല നവീകരണ പ്രവൃത്തി നടന്നുവരുന്നുണ്ട്. സ്കൂൾ കിച്ചണും വിശാലമായ ഭക്ഷണ ഹാളും: കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകി വരുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിചു വരുന്നു. മുഴുവൻ കുട്ടികൾക്കും വിശാലമായി ഇരുന്നു ഭക്ഷിക്കാൻ സൗകര്യമുള്ള ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്. അറിയിപ്പുകൾക്കും റേഡിയോ പരിപാടികൾക്കും സ്കൂൾ അസ്സെംബ്ലി നടത്തിപ്പിനും സൗകര്യപ്പെടും വിധം എല്ലാ ക്ലാസ്സുകളിലും ക്യാമ്പസ്സിലും ശബ്ദ വിന്യാസം (Public Announcement System) ഒരുക്കിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യം: വികലാംഗ സൗഹൃദ കെട്ടിട സമുച്ചയത്തിന്റെ ഭാഗമായി സ്കൂളിന് പുതുതായി നിർമിച്ച ആധുനിക കെട്ടിടത്തിൽ യാത്ര ബുദ്ധിമുട്ടുള്ളവർക്കു ലിഫ്റ്റ് സൗകര്യം കൂടി സംവിധാനിച്ചിരിക്കുന്നു. സ്കൂൾ ഓഡിറ്റോറിയം: സ്കൂളിലെ പൊതു പരിപാടികൾക്കും പ്രത്യേക പ്രദർശനം, യോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്കുമായി ഉപയോഗിക്കാൻ പറ്റിയ രീതിയിൽ രണ്ടു വിശാല ഓഡിറ്റോറിയങ്ങളും ഒരു മിനി ഓഡിറ്റോറിയവും ഉണ്ട്.