മൂടകൊല്ലി ഓംകരേശ്വര ശിവ ക്ഷേത്രം .ത്രികളമൂർത്തിയായ ശിവനെയാണ് പ്ര ധാണമായും ആരാധിക്കുന്നത്. കൂടാതെ ഗണപതി, സുബ്രഹ്മമണ്യൻ,ദേവി എന്നിവരും കുടികൊള്ളുന്നു. ക്ഷേത്രത്തിന് ചേർന്നുതന്നെ സർപ്പകാവും ഗുളികൻ തറയും ഉണ്ട്. ആദ്യ കാലങ്ങളിൽ മൂടക്കൊല്ലി ക്ഷേത്രം 4 ചുമറിൽ ചുട്ടപെട്ടതയിരുന്നൂ. ശിവ പ്രതിഷ്ഠയും പൂജയുമാണ് അദ്യകാലത്തുണ്ടയിരുന്നത്. ഇന്നതു 2 ഇൽ ഒതുങ്ങാതെ നിരവത്തിയായി മാറിയിട്ടുണ്ട്. അന്നത്തെ കെട്ടിടം നാട്ടുകാരുടെ സഹകരണത്തോടെഉം സംഭാവനയുടെയും ആണ് നിർമ്മിച്ചത്.പ്രദ്ദേശവാസികൾ ചേർന്ന് ക്ഷേത്ര കമ്മിറ്റി രൂപീകരിച്ചു. അന്ന് വളരെ പരിമിതർ മാത്രമാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. ആദ്യ കാല ശിവ പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഗുളികൻ തറയും സർപ്പകാവും വന്നത്. ഇന്ന് മൂടക്കൊല്ലി ശിവ ക്ഷേത്രം നവീകരിച്ച് ഒന്നിലധികം കെട്ടിടങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നു. ക്ഷേത്രത്തിൻ്റെ ഒറ്റ കെട്ടിടത്തിനുള്ളിൽ ആണ് ദേവിയെയും മറ്റു ദൈവങ്ങളെയും ആരാധിച്ചിരുന്നത്. ഇന്ന് ഓഫീസും കഞ്ഞിപ്പുരയും ക്ഷേത്രത്തിനടുത്ത് ഉണ്ട്.ക്ഷേത്രത്തിൻ്റെ മുമ്പിലായി സപ്ത ദൈവങ്ങളുടെ പ്രതീകമായി കൊടിമരമുണ്ട്.അന്നത്തെ 4 ചുമറിലെ കെട്ടിടത്തിൽ നിന്നും മാറി ഇന്ന് കാണുന്ന പോലെ ആയിട്ട് 12 വർഷമേ ആയിട്ടുള്ളു.അടുത്തിടെ അന്നദാനപ്പുര നവീകരിച്ചു. ഇന്ന് അനേകപേർ അംഗങ്ങളായി ഉള്ള ക്ഷേത്ര കമ്മിറ്റി ഉണ്ട്.അവരാണ് ക്ഷേത്ര കാര്യങ്ങൾക്ക് തീരുമാനമെടുക്കുന്നത്.എല്ലാവരുടെയും സഹകരണത്തോടെ ഇന്ന് ശിവരാത്രി മഹോത്സവം നല്ല രീതിയിൽ ഗംഭീരമായി ആഘോഷിക്കുന്നു...