എന്തിനാണമ്മയാം പ്രകൃതിയെ കൊല്ലുന്നു
എന്തുകൊണ്ടാണീ അപരാധമേറുന്നു
ജനനവും മരണവും പ്രകൃതിയിൽ തന്നല്ലേ
എങ്കിലുമിക്രൂരമെന്തിനു ചെയ്യുന്നു
കാടുകൾ മേടുകൾ വെട്ടിത്തെളിച്ചിട്ട്
കൂറ്റൻ പണിശ്ശാല കെട്ടിയുയർത്തുന്നു
നദികളും പുഴകളും വറ്റിച്ചെടുത്തിട്ടു
സന്തോഷമായിട്ടിരുന്നിടുന്നൂ സദാ
മാപ്പു നൽകൂ അമ്മയാം പ്രകൃതി നീ
മാപ്പു നൽകൂ ഇതപരാധമെങ്കിലും