മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

നമ്മുടെ ഭൂമി

വിശാലമായ നമ്മുടെ ഭൂമി നിരവധി സസ്യജന്തുജാലങ്ങൾ സമ്പന്നമാണ് .മണ്ണ് ,ജലം, വായു, കാലാവസ്ഥ ഇവയൊക്കെ നമ്മുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ് .നമ്മൾ മനുഷ്യർ എല്ലാവിധത്തിലും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .പക്ഷേ, ഇന്ന് മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുകയല്ലാതെ നശിപ്പിക്കുകയാണ് ചെയ്യുന്നത് .കുന്നുകളും മലകളും ഇടിച്ചു നിരത്തുകയും ജലാശയങ്ങളിലെ മണ്ണ് വാരുകയും ചെയ്യുന്നതുവഴി നമ്മുടെ പ്രകൃതിക്ക് ദോഷം ഉണ്ടാകുന്നു . ശുചിത്വശീലങ്ങൾ നാം പഠിക്കേണ്ടത് വീട്ടിൽ നിന്നും തന്നെയാണ് .വീടും പരിസരവും വൃത്തിയാക്കാൻ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുക പരിസരശുചിത്വം മാത്രമല്ല വ്യക്തിശുചിത്വവും നാം അവരെ പഠിപ്പിക്കേണ്ടതുണ്ട്. .മുടങ്ങാതെ കുളിക്കുക ,നഖം വെട്ടുക ,കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക ,എന്നിവ ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഉണ്ട് .എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചാൽ ഒരു സമൂഹം നമുക്ക് വാർത്തെടുക്കാൻ കഴിയും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് .വ്യക്തിശുചിത്വം പാലിച്ചാൽ ഒരുവിധം രോഗങ്ങളെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും .രോഗപ്രതിരോധശേഷി നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക .ധാരാളം വെള്ളം കുടിക്കുക .ആളുകളിൽ നിന്ന് അകലം പാലിക്കുക .ഇപ്പോൾ പല വിധത്തിലുള്ള വൈറസുകളാണ് കാലമാണ് മെഡിക്കൽ സംഘം നൽകുന്ന നിർദേശങ്ങൾ പാലിക്കുക.

അനുപമ. ബി
3 A തഴുത്തല മുസ്ലിം യു. പി. സ്കൂൾ, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം