കൊറോണനാടുവാണീടും കാലം
മാനുഷരെല്ലാരുംഒന്നുപോലെ
ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല
തോരണം തൂക്കിയ പന്തലില്ല
പളപളമിന്നുന്ന വെളിച്ചമില്ല
നഗരവീഥിയെല്ലാം വിജനമായി
കടകമ്പോളങ്ങൾ അടഞ്ഞു
ആളുകളെല്ലാം അകന്നിടുന്നു
നമുക്കൊരുമിച്ച് നിന്ന് തുരത്തിടേണം
കൊറോണ എന്ന മഹാമാരിയെ
അതിനായ് കൈകൾ കഴുകിടേണം
വീടിനകത്ത് ഇരുന്നിടേണം.