അകലെ നില്ക്കാൻ 'അമ്മ പറഞ്ഞു
ആകാതിരിക്കാൻ അച്ഛൻ പറഞ്ഞു
അവധിക്കാല വീട്ടിൽ ഇരുന്ന്
ആഘോഷങ്ങൾ വീട്ടിലൊതുക്കി
ഒത്തൊരുമിച്ചു നാമെല്ലാം
ഒത്തുകളിച്ചു നാമെല്ലാം
മുത്തശ്ശികഥ കേട്ട് വീണ്ടും
മുത്തശ്ശികറി കൂട്ടി വീണ്ടും
സുന്ദരമായൊരവധിക്കാലം
നമ്മൾക്കെല്ലാം മധുരക്കാലം