മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മിട്ടൻ കാക്കയുടെ കാര്യം

മിട്ടൻ കാക്കയുടെ കാര്യം

മിട്ടൻ കാക്ക പതിവുപോലെ രാവിലെ എഴുന്നേറ്റു.കാ കാ കാ കരഞ്ഞു പറന്നു നടന്നു. സമയം രാവിലെ ആറ് മണിയായി. ആരേയും കാണുന്നില്ലല്ലോ മനുഷ്യർ ആരും വീടിന് പുറത്ത് ഇറങ്ങുന്നില്ലേ? പക്ഷികളെയും പട്ടിയെയും പൂച്ചയെയുമെല്ലാം വഴിയിൽ കണ്ടു. ഈ ആളുകളെല്ലാം എവിടെ പോയി. സുന്ദരിപ്പൂച്ച പറഞ്ഞപ്പോഴല്ലേ മിട്ടന് കാര്യം മനസ്സിലായത് ഇനി ഇവിടെയൊന്നും ഉടനെ ആരെയും കാണില്ല. ആളുകളുടെ ഇടയിൽ ഒരു രോഗം പടർന്നു പിടിക്കുന്നുണ്ട്. ധാരാളം പേർ മരിച്ചു പോയി. അതു കൊണ്ട് ആവശ്യമില്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല. മനുഷ്യരെല്ലാം പേടിച്ച് വീടിനുള്ളിൽ ഇരിപ്പാണ്. അതു ശരി, എന്നാൽ പിന്നെ ഇനി ഞാൻ രാവിലെ കരഞ്ഞിട്ട് കാര്യമില്ല.മിട്ടൻ കാക്ക പിറ്റേ ദിവസം മുതൽ രാവിലെ എഴുന്നേറ്റ് കാക്ക കാ കരയുന്ന പരിപാടി തല്ക്കാലത്തേക്ക് മാറ്റിവച്ചു

അദിരഥ് ദയാൽ
2 എ മുടിയൂർക്കര_ഗവ_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ