ഭൂതം

കൊറോണ എന്നൊരു കാണാ ഭൂതം
പരീക്ഷയില്ലാ കാലമതാക്കി
സന്തോഷത്താൽ തുള്ളിച്ചാടാൻ
പുറത്തിറങ്ങും നേരം നോക്കി
തുറിച്ചു നോക്കി അച്ഛൻ എന്നെ
എടുത്തിരുത്തി വീട്ടിനുള്ളിൽ
 തരിച്ചിരുന്ന ഏച്ചിയും ഞാനും
അടുത്തറിഞ്ഞു കഥകളും കവിതയും
വർണ്ണങ്ങളുടെ ചിത്രം വരയും
കൊറോണ ഭൂതം പോകും വരെയും
ശുചിത്വമോടെ വീട്ടിലിരിക്കാം
ലോകം നമ്മുടെ മുറിയിലൊതുക്കാം.
 

കാർത്തികേയൻ സന്തു
3 A മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത