മീന‍ു പഠിച്ച പാഠം(ഫൈഹ സെഹ്റിൻ)-കഥ

"മീന‍ു പഠിച്ച പാഠം"

ഒരു‍ ദിവസം മീന‍ു അമ്മയുടെ ക‍ൂടെ പാർക്കിൽ കളിക്കാൻ പോയി.അമ്മ അവൾക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്ത‍ു.മീനു അതിൻെറ കവർ അലക്ഷ്യമായി നിലത്തിട്ട‍ു നടന്നു നീങ്ങി.ഇത‍ു കണ്ട അമ്മ അവളെ വഴക്കുപറഞ്ഞ‍ു.അതൊന്നും വക വെക്കാതെ മീനു കളിക്കാൻ തുടങ്ങി.

ഒരുുപാട് കളിച്ചശേഷം മടങ്ങുംവഴി നേരത്തെ ഒഴിവാക്കിയ കവർ ഒര‍ു പശ‍ു തിന്നാൻ ശ്രമിക്ക‍ുന്നത് അമ്മ അവൾക്ക് കാണിച്ച‍ുകൊടുത്ത‍ു.അവൾ ആകെ സങ്കടത്തിലായി.അമ്മേ പശ‍ു അത് തിന്നാൽ ചത്ത‍ു പോകില്ലേ.. അവൾ ഒര‍ു ചേട്ടനോട് പറഞ്ഞ് വേഗം ആ കവർ അവിടെ നിന്നും മാറ്റി.അമ്മ പറഞ്ഞത് കേൾക്കാമായിരുന്നു.അവൾ അമ്മയോട് സോറി പറഞ്ഞു..