മീനടം റ്റിഎംയു യുപിഎസ്/പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഷീന ജോൺ ,മഞ്ജുള. സി എന്നിവരുടെ മേൽനേട്ടത്തിൽ -25- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിലും സ്കൂളിനടുത്തുള്ള കവലകളിലും തണൽ മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്.ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്, സ്കൂളും പരിസരവും വൃത്തിയാക്കുകയും, ചെയ്യാറുണ്ട്. കുട്ടികളെ പരിസ്ഥിതിയോട് ഇണക്കി വളർത്തുവാനും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിനൽകുവാനും ക്ലബ്ബിന്റെ പ്രവർത്തനം ഒരുപാട് സഹായിക്കുന്നുണ്ട്.