ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയച്ച്
കൂടെയുണ്ട് പോലീസുക്കാർ
മാസ്ക് കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം
ഒത്തുകൂടൽ സൊറ പറച്ചിൽ
ഒക്കെയും നിറുത്തിടാം
വെറുതെയുള്ള ഷോപ്പിംങ്ങുകൾ
വേണ്ട നമ്മൾ നിറുത്തിടാം
പുറത്തു പോയി വീട്ടിൽ വന്നാൽ
അംഗശുദ്ധി ചെയ്തിടാം
തകർക്കണം തുരത്തണം
നമ്മളീ കൊറോണയെ