മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യ വളർച്ചയ്‍ക്ക് അനുസൃതമായി മനുഷ്യൻ മാറ്റം വരുത്തുകയായിരുന്നു പ്രകൃതിയെ. മനുഷ്യന്റെ അത്യാഗ്രഹം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. തന്നിൽ പിറക്കുന്ന ഓരോ ജീവനും കിനിയുവാൻ പ്രകൃതി മാതാവൊരുക്കിയ പാലൊഴുകുന്ന തേനരുവിയെ കയ്‍പുനീരാക്കി മാറ്റിയ നാരികൾ അഹങ്കാരം പൂണ്ട് നന്മയെ വെടിഞ്ഞു. അഭിമാനിയും മനുഷ്യനന്തസിനൊത്തവണ്ണം ദൈവങ്ങളെ നിർമിച്ച് മനുഷ്യജാതിയെ ഭിന്നജാതികളാക്കി മനുഷ്യത്വമില്ലാത്ത മതങ്ങൾക്ക് ജന്മം നൽകി. ദൈവവും ചെകുത്താനും നന്മയും തിന്മയും ആണെന്ന സത്യം അറിയാതെ ഭീകരാക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മനുഷ്യർ വാഴുന്ന ഭൂമിയിൽ ചീഞ്ഞ അഴിഞ്ഞ ആചാരങ്ങളുടെ ദുർഗന്ധം ഭമിക്കുന്നു. മനുഷ്യന്റെ കൊള്ളരുതായ്‍മയിൽ മനം നൊന്ത് കരയുന്ന പ്രകൃതിയുടെ ഭാഷ്‍പഗണങ്ങളാണ് ഓരോ ദുരിതങ്ങളായ് വന്ന് ഭവിക്കണതെന്ന് ഞാൻ കരുതുന്നു. മാനവരെ സ്‍നേഹം, കരുണ, കരുതൽ ഇതിനേക്കാൾ ഉപരി മനുഷ്യരാണന്ന് ഓർമ്മപ്പെടുത്തുകയാണ് ഓരോ ദുരിതങ്ങളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമായത് എന്ന് എഴുത്തച്ഛൻ പറഞ്ഞിരിക്കുന്ന നമ്മുടെ ശരീരം മാറ്റങ്ങൾക്ക് വിധേയമാണ്. സ്വന്തം കർമ്മത്തിന്റെ ഫലം സ്വയം അനുഭവിക്കുന്നു എന്ന് കേട്ടിരിക്കുന്നു. എന്നാൽ ഇന്ന് സ്വന്തം കർമ്മത്തിന്റെ ഫലം മറ്റുള്ളവരും അനുഭവിക്കുകയാണ്. ആധുനിക ലോകത്ത് മനുഷ്യന്റെ വളർച്ചയ്‍ക്കായ് അവൻ നിർമ്മിച്ച വലിയ വലിയ വ്യവസായ സ്‍ഥാപനങ്ങളിൽനിന്നും പുറന്തള്ളുന്ന പുകയും മാലിന്യവും വെള്ളത്തിനെയും മണ്ണിനെയും വായുവിനെയും ഇല്ലാതാക്കുന്നു. മനുഷ്യനെയും സകലജീവജാലങ്ങളെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുവാൻ കരുത്തുള്ള രോഗങ്ങളെ വിളിച്ചുവരുത്തുകയാണ് ഇതിലൂടെ. രോഗങ്ങൾ വരുമ്പോൾ രോധനം അല്ല വേണ്ടത് മരിച്ച് പ്രതിരോധനമാണ് വേണ്ടത്. വ്യക‍്തിശുചി ത്വത്തിലൂടെയും പരിസ്ഥിതി ശുചിത്വത്തിലൂടെയും രോഗങ്ങൾ ഒരു പരിധിവരെ തടയുവാൻ സാധിക്കും. "രോഗങ്ങൾ വേണ്ട രോധനം വേണ്ട പ്രതിരോധം മതി". "ശാന്തമായ അന്തരീക്ഷം സുന്ദരമായ കാലാവസ്ഥ ആരോഗ്യപ്രഥമായ ജീവിതം " ഇതാണ് ഒരു മനുഷ്യജീവിതത്തിന്റെ പൂർത്തീകരണം. പണിയെടുത്ത് പണിയെടുത്ത് മരിക്കുന്ന മനുഷ്യൻ മരിച്ചതിനുശേഷം വിശ്രമിക്കുന്നു. വിശ്രമമില്ലാതെ പിരിമുറുക്കത്തോടെയുള്ള ജീവിതം എന്തിനാണ്? ആവശ്യത്തിനുള്ള നല്ല ആഹാരം കഴിക്കാതെ പട്ടിണി കിടന്ന് പണിയെടുത്ത് പണം സമ്പാദിക്കുന്നത് ആർക്കുവേണ്ടി? ഉറക്കമില്ലാതം ഉണർന്നിരുന്ന് പണിയെടുക്കുന്നത് എന്തിന്? ഇതെല്ലാം മനുഷ്യരായ നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഉറക്കമില്ലാതെ, വിശ്രമമില്ലാതെ, ഭക്ഷണം കഴിക്കാതെ മാനസികസമ്മർദത്തോട് കൂടി സമ്പാദിക്കുന്നു. പിരിമുറുക്കം മാറുവാൻ ലഹരികൾ കൂട്ടുപിടിക്കുന്നു. ഇത്തരം ശീലങ്ങളിലൂടെ പ്രവർത്തനങ്ങളിലൂടെ മനുഷ്യൻ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഇത്തരത്തിലൂടെ സമ്പാദിച്ചത് ചികിത്സയ്‍ക്കായി ചിലവഴിക്കുന്നു. അപ്പോൾ സത്യത്തിൽ എന്താണ് സമ്പാദിച്ചത്? രോഗങ്ങളെ സമ്പാദിക്കാനാണ് ഇത്രയും കഷ്‍ടപെട്ടത്. മനുഷ്യന്റെ നല്ല പ്രായത്തിൽ കുടുംബത്തോടൊപ്പം സമ്പാദിക്കാതെ തിരക്കിലൂടെ നയിച്ച് വാർധക്യത്തിലൂടെ സന്തോഷം തേടുന്നത് നിരർത്ഥതയാണ്. ഞാനെന്റെ നാലാളടങ്ങുന്ന കുടുംബത്തിലെ മാത്രം അംഗമല്ല. പ്രകൃതിമാതാവാകുന്ന ഭൂമിയിലെ അംഗമാണ്. അതിനെ ഈ ലോകത്തെയും പരിസ്ഥിതിയേയും ഞാൻ സ്‍നേഹിക്കേണ്ടതുണ്ട്. കുടുംബത്തെ കരുതുന്നതുപോലെ പരിസ്ഥിതിയെ കരുതിയാൽ അത് നമ്മളെയും കരുതും. സാമൂഹികവും സാംസ്‍കാരികവും സാമ്പത്തികവുമായി വളർച്ചയ്‍ക്ക് വ്യവസായ കേന്ദ്രങ്ങളും ആധുനിക വിദ്യകളും നവോത്ഥാന പരിഷ്‍കാരങ്ങളും ആവശ്യമാണ്. എന്നാൽ അവയെല്ലാം പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടാവണം. ശുചിത്വവും ശുദ്ധവുമായ പരിസ്ഥിതിയൈണ് രോഗപ്രതിരോധനത്തിന്റെ ഏറ്റവും വലിയ ഘടകം. ആരോഗ്യപ്രഥമായ പ്രകൃതിയും പ്രതിരോധത്തിന്റെ കോട്ടമതിൽ കെട്ടുന്നു. ചീറിപായുന്ന വണ്ടിയുടെ ഗർജനം കേട്ടുണരാതെ കിളികൾ തൻ മധുരനാദം കേട്ട് ഉണരേണ്ടത് അനിവാര്യമായിരിക്കുന്നു. അത് മനുഷ്യനെ സാന്ത്വനിപ്പിക്കുന്നു, ആനന്ദിപ്പിക്കുന്നു, മനസ്സിന് കുളിർമ്മയേകുന്നു. വീടിനലങ്കാരമായി കൂട്ടിലടച്ച വെള്ളരിപ്രാവ് ചിറകിട്ടടിച്ച് ആകാശത്തിലൂടെ പറന്നുയരട്ടെ. പരിണമിക്കട്ടെ പരിസ്ഥിതി ഹൃദയത്തിലും ചിന്തകളിലും മനുഷ്യത്വത്തിലൂടെ......... “
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |