2023-2024 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ

# ബാല്യത്തിന് ഒരു കരുതൽ:കൗൺസിലിംഗ് ക്ലാസ്

യുപി വിഭാഗം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ഒരു കൗൺസിലിംഗ് ക്ലാസ് "ബാല്യത്തിന് ഒരു കരുതൽ "ജൂൺ 24 തീയതി നടത്തപ്പെട്ടു.സ്കൂൾ കൗൺസിലർ ആയ ശ്രീമതി .ബീന എബ്രഹാം ക്ലാസിന് നേതൃത്വം നൽകി.

#അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid022jDUuwcHd2z7W3v8KPsoXq774d1ERya2KwygWdW4PJKU5jD6Qsgz1Dhb7Qy9xvPgl/?mibextid=Nif5oz

#ആരോഗ്യ അസംബ്ലി ,ഡ്രൈ ഡേ

 

സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid0GrjGwz3FYM17nTSdQR5NDLk3ToHgXsAoQP6tcbtjk5p2MrYeFKS6H3uQe9opoA3jl/?mibextid=Nif5oz

#അന്താരാഷ്ട്ര യോഗ ദിനാചരണം

സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid0stupBE9We681VPwvkXzdDGkDkQQnkS4dXHy3CbKtkYvkp58VPw8mHhE6JfPUgg7Fl/?mibextid=Nif5oz


#വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം:

സന്ദർശിക്കുക:https://www.facebook.com/100277466061747/posts/pfbid024YiJhigaRk1odFqUz3mNdfSRy5XAtwALPzcekJoHYtwNwrT6ixZ6spmwjhzxwUoTl/?mibextid=Nif5oz

#വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക:വായനാ ദിനാഘോഷം June 19, 2023

സന്ദർശിക്കുക: https://www.facebook.com/100277466061747/posts/pfbid0UeiHTHwjvFUYgj4gPJozexGh6dGr6XrPij3Q3dRgwuj1xqn4FD1LSaCv11xPx3L1l/?mibextid=Nif5oz

#ബലി കൊടുക്കരുത് ബാല്യം :ജൂൺ 12, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

സന്ദർശിക്കുക:https://fb.watch/lBKxbxMau_/?mibextid=Nif5oz

#പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായ രീതിയിൽ അരങ്ങേറി.സമ്മേളനത്തിൽ മാവിൻതൈ വിതരണം നടത്തി.ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നടുകയുണ്ടായി.

പരിസ്ഥിതി ദിന കാഴ്ചകൾ:

https://fb.watch/lvYOiyp6GJ/?mibextid=Nif5oz

https://fb.watch/lvZ9zfMd2u/?mibextid=Nif5oz

#പ്രവേശനോത്സവം

സ്കൂളിലെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ അരങ്ങേറി.പത്തനംതിട്ട ജില്ലാ കലക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു .മുഖ്യപ്രഭാഷണം പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള നൽകി.

 






#അക്ഷര കളരി- ദ്വിദിന ക്യാമ്പ്

മെയ്‌ മാസം 24,25 തീയതികളിൽ  സ്കൂളിൽ ഒരു ദ്വിദിന ക്യാമ്പ് " അക്ഷര കളരി" നടത്തപ്പെട്ടു. ഗണിതം ഭാഷ വിഷയങ്ങളിൽ പഠനത്തിൽ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നൽകി.


#കളിമുറ്റം സഹവാസ ക്യാമ്പ്

മെയ് മാസം പത്തൊമ്പതാം തീയതി കളിമുറ്റം സഹവാസ ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ബ്രിജിൻ ജോർജ് ,രജനീഷ് കെ ജോൺ, അമൽ ജോൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.മോട്ടിവേഷൻ ക്ലാസുകൾ, നാടൻ പാട്ടുകളുടെ പരിശീലനം, ആർട്ട് ആൻഡ്   ക്രാഫ്റ്റ്, പപ്പറ്റ് ഷോ എന്നിവ അരങ്ങേറി.

https://www.facebook.com/100277466061747/posts/pfbid031vuaXNs5XNq8QvFrVW3RNYBcLPisUytiJKwsqyE5tyUmJsAw2aNEa1xADRGVqSKxl/?mibextid=Nif5oz

2022-2023 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ

പഠനോത്സവം " മഴവില്ല്" 2023

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്നത് ഉത്സവാന്തരീക്ഷത്തിൽ കുട്ടികളുടെ പ്രകടനങ്ങളിലൂടെ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യം ഇടുന്നത്. കുട്ടികൾ ഭാഷ ,ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനത്തിലൂടെ നേടിയ ഉയർന്നശേഷികൾ പ്രകടനങ്ങളിലൂടെ പങ്കുവെക്കുകയാണ് പഠനോത്സവത്തിൽ. ആർജിച്ച അറിവുകളും കഴിവുകളും സമൂഹവുമായി പങ്കുവയ്ക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകാൻ പഠനോത്സവത്തിന് ആകുന്നു.ഈ അധ്യായന വർഷാവസാനം മാർച്ച് 29, 30 തീയതികളിൽ ഇലന്തൂർ, കടമ്മനിട്ട എന്നിവിടങ്ങളിൽ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ "മഴവില്ല്" എന്ന പേരിൽ തങ്ങളുടെ ആർജിത ഉന്നത ശേഷികൾ ഏറ്റവും മനോഹരമായി പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.


മഴവിൽ കാഴ്ചകളുമായി ഒന്നാം ദിനം ഇലന്തൂരിൽ:

 

"മഴവിൽ" രണ്ടാം ദിനം കടമ്മനിട്ട , കല്ലേലിമുക്കിൽ:

 

അന്താരാഷ്ട്ര വനിതാ ദിനാചരണം

അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ വനിതാ ജീവനക്കാരെയും, മറ്റു പുരുഷ ജീവനക്കാരും വിദ്യാർത്ഥികളും പൂച്ചെണ്ടു നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.

 
വനിതാ ദിനാചരണം


ഹാപ്പി ഗ്രിംഗ്സ്: നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും

നാടൻ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ആരോഗ്യദായകമായ ,വൈവിധ്യമാർന്ന, രുചികരമായ ശീതള പാനീയ നിർമ്മാണ പരിശീലനവും ,പ്രദർശനവും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.

 
പാനീയ നിർമ്മാണ ശില്പശാല





2021-2022 അദ്ധ്യയന വർഷ പ്രവർത്തനങ്ങൾ

സത്യമേവ ജയതേ

സ്ക്കൂളിന്റെ ഹൈസ്ക്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിലായി സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളെ കുറിച്ചും അതിന്റെ ദോഷ വശങ്ങളെ കുറിച്ചും ക്ലാസ്സുകൾ നടത്തുക ഉണ്ടായി.

മക്കൾക്കൊപ്പം

ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 2021 ആഗസ്റ്റ് 25 മുതൽ 5 ദിവസങ്ങളിലായി ' മക്കൾക്കൊപ്പം' എന്ന പേരന്റ്സ് എംപവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു.ഹയർ സെക്കണ്ടറി വിഭാഗത്തിലും 2021 സെപ്തംബർ 2-ന് 'മക്കൾക്കൊപ്പം' സംഘടിപ്പിച്ചു.

വിജയോത്സവം

ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികളുടെ വിജയോത്സവം 2021 സെപ്തംബർ 16 -നു തീയതി നടത്തപ്പെട്ടു. 2021 ഒക്ടോബറിൽ  SSLC പരീക്ഷയിൽ A+ നേടിയ വരെ അനുമോദിച്ചു.

  • കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ
  1. വിദ്യാരംഗം കലാ സാഹിത്യ വേദി
  2. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്
  3. എൻ സി സി
  4. ജൂനിയർ റെഡ്ക്രോസ്
  5. സ്കൂൾ യുട്യൂബ് ചാനൽ
  6. ശാസ്ത്ര രംഗം
  • സംസ്ഥാന സ്കൂൾ കലോത്സവം, പ്രവർത്തി പരിചയമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, എന്നിവയിൽ സജീവ പങ്കാളിത്തം.
  • സംസ്ഥാന കായിക മേളയിലും സോണൽ ഗെയിംസിലും പങ്കെടുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
  • കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ അവാർഡ് സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചു.
  • USS പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു.
  • നീർച്ചാലുകൾ

സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു.

നീർച്ചാൽ: ഉദ്ദേശ്യലക്ഷ്യങ്ങൾ

  1. വിദ്യാർത്ഥികളിൽ സ്വഭാവ രൂപത്കരണവും ധാർമ്മിക മൂല്യങ്ങളും വളർത്താനുള്ള പ്രോഗ്രാമുകൾ ഏറ്റെടുക്കുക.
  2. കല, കായികം, സാഹിത്യം, സേവനം, തുടങ്ങിയ ഏതു പ്രവർത്തനവും ഏറ്റെടുക്കാം.
  3. മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രചരണം നടത്തുകയും കുട്ടികളെ ഇവയുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്യുക.
  4. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേകം ക്ലാസ്സുകൾ ക്രമീകരിക്കുക.
  5. സഹജീവികളെ സഹായിക്കുന്നതിനുള്ള മനോഭാവം വളർത്തുക.
  6. പ്രകൃതി സംരക്ഷണം കൃഷി എന്നിവയിൽ കുട്ടികളുടെ താല്പര്യം വളർത്തുക.
  7. കുട്ടികളിൽ നേതൃത്വഗുണം വളർത്തുക.
  8. രക്ഷിതാക്കൾക്കു സംഗമവും, ആവശ്യമെങ്കിൽ അദ്ധ്യാപകരുടെ സഹായത്തോടെ കൗൺസിലിംഗ് മാർഗ്ഗനിർദ്ദേശം തുടങ്ങിയവ ക്രമീകരിക്കുക.
  • സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി.
  • ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു.
  • പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു.
  • കാർഷിക മേള സംഘടിപ്പിച്ചു.