മാർച്ച് മാസത്തെ പ്രവർത്തനങ്ങൾ

മാർച്ച്  02.-സ്കൂൾ  കമ്മിറ്റികളുടെ സംയുക്ത യോഗം

  വൈകുന്നേരം 3 മണി മുതൽ 4.30 വരെ നടന്ന സ്കൂൾ സംരക്ഷണ സമിതി, PTA Executive, SMC, MPTA കമ്മിറ്റികളുടെ സംയുക്ത യോഗം സ്കൂളിൻ്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ എടുത്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. പി കെ ദിവാകരൻ , ജില്ലാ പഞ്ചായത്ത് മെമ്പർ  ശ്രീമതി എം വി ഷിമ,  സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ശ്രീ.  വി വി ദിനേശൻ, കൺവീനർ പി പി സുരേശൻ,  പഞ്ചായത്ത് മെമ്പർമാർ, PTA, SMC, MPTA, ഭാരവാഹികൾ, എന്നിവരടക്കം 30 ലധികം പേർ പങ്കെടുത്തു.

മാർച്ച്  10-  അക്ഷരോന്നതി

     തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ "അക്ഷരോന്നതി " പ്രോജക്ടിലേയ്ക്ക്  കുട്ടികളുടെ കൈയ്യിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുന്ന പരിപാടി ആരംഭിച്ചു. എട്ടാം ക്ലാസ്സിലെ അശ്വയ കെ തൻ്റെ പുസ്തകം ഹെഡ് മാസ്റ്റർക്ക് നൽകി കൊണ്ടാണ് ആരംഭിച്ചത്.