കൊറോണ
എൻറെ വീട്ടിൽ ഒരുപൂച്ചയുണ്ട്. അതിൻ്റെ പേര് സുന്ദരി എന്നാണ്. ആ പൂച്ച എന്നോട് ചോദിച്ചു. എന്താ അർജു നീ യും ഏച്ചിയും സ്കൂളിൽ പോകാത്തത്. അച്ഛനും അമ്മയും പണിക്കും പോകുന്നില്ലല്ലോ. പാവം പൂച്ചയ്ക്ക് ഒന്നും അറിയില്ല. ഇങ്ങോട്ട് വാ ഞാൻ പറഞ്ഞുതരാം. ആർക്കും പുറത്തുപോകാൻ കഴിയില്ല. ലോകം മുഴുവൻ അടച്ചുപൂട്ടിയിട്ടാണുള്ളത്. അതിൻ്റെ പേരാണ് ലോക്ക്ഡൌൺ. പാവം പൂച്ചയ്ക്കൊന്നും മനസ്സിലായില്ല. അത് എന്നെത്തന്നെ നോക്കി മ്യാവൂ എന്ന് കരഞ്ഞു. ഞാൻ പറഞ്ഞു കൊറോണ എന്ന മഹാമാരി ലോകത്തിലെ ആളുകളെ കൊന്നു തിന്നുകയാണ്. അതുകൊണ്ടാണ് ആരും പുറത്തു പോകാത്തത്. പുറത്തുപോയാൽ പോലീസ് പിടിക്കും. നീ മുകളിൽ പോയി ഉറങ്ങിക്കോ. പൂച്ച ഉറങ്ങാൻ പോയി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|