മാരായമംഗലം സൗത്ത് എ എൽ പി സ്കൂൾ
1877 ൽ മാരായമംഗലം പറപ്പൂര് എന്ന വീട്ടിലെ കൊട്ടിലിൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് മാരായമംഗലം സൗത്ത് എ എൽ പി സ്കൂൾ ജന്മം കൊണ്ടത്.തച്ചംപറമ്പത്ത് പരമനെഴുത്തച്ഛനെന്ന കുട്ടിപ്പകാനെഴുത്തച്ഛനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. വലിയെഴുത്തച്ഛൻ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ അനുജൻ കൃഷ്ണനെഴുത്തച്ഛനുമായിരുന്നു ആദ്യകാല അധ്യാപകർ. ഒരു നാടിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രവർത്തിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടിരിക്കുന്നു. തുടങ്ങുമ്പോൾ കുറച്ചു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നിലത്തെഴുത്തു മണലിലെഴുത്ത് തുടങ്ങിയ പഴയകാല വിദ്യാഭ്യാസ രീതികളാണ് ആദ്യം ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികളുടെ എണ്ണവും കൂടികൊണ്ടിരുന്നു. 1956 ജൂൺ മാസത്തിൽ വിദ്യാലയം ഇന്ന് നിൽക്കുന്ന സ്ഥാനത്തേക്ക് മാറ്റി. ആ സമയത്ത് അഞ്ചാം ക്ലാസ്സോടു കൂടിയ നാലദ്ധ്യാപകരുള്ള വിദ്യാലയമായി മാറി.1965 മുതൽ ഡിവിഷനുകൾ ഉണ്ടായി.8 ക്ലാസ്സുകളിലായി 9 അധ്യാപകരും ഇവിടെ ഉണ്ടായി.1997 വരെ ഈ സ്ഥിതി തുടർന്നു.. തുടർന്ന് ഡിവിഷനുകൾ നഷ്ടപ്പെട്ടുതുടങ്ങി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലുള്ള നെല്ലായ പഞ്ചായത്തിലെ 17 മത്തെ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്..42 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്.