മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/മുഖാവരണം
മുഖാവരണം
നേരം പുലർന്നു. വെയിൽ ഉദിച്ചു. മൃഗശാലയിലെ മൃഗങ്ങളെല്ലാം ഉണരുന്നതേയുള്ളൂ.ഹൊ, ഇന്നാരയും കാണുന്നില്ലല്ലോ. എല്ലാവർക്കും എന്തുപറ്റി? അല്ലെങ്കിൽ ഈ സമയം ആളുകൾ നിറഞ്ഞ് ഒച്ചപ്പാടയിരിക്കും. കടുവയമ്മ പിറുപിറുത്തു. അതുവഴി പോയ മുയലച്ചൻ ഇതുകേട്ടു. എന്താ കടുവയമ്മേ നിന്നു പിറുപിറുക്കുന്നത്? മുയലച്ചൻ ചോദിച്ചു.ഓ, അതോ ഇന്ന് ആരെയും കാണുന്നില്ലായെന്നു പറഞ്ഞതാ.ശരിയാണല്ലോ. ഇത് ആരോടാ ചോദിക്കുക? എന്നും പറഞ്ഞ് അവരു രണ്ടുപേരും ആലോചിക്കുമ്പോഴാണ് പരിപാലകൻ ഗോപി അതുവഴി വന്നത്.പതിവില്ലാതെ മുഖമൊക്കെ മറച്ചിട്ടാണ് ഗോപിയുടെ വരവ്. എന്താ ഗോപിക്കുട്ടാ നീ മുഖമൊക്കെ മറച്ചിരിക്കുന്നത്?മുയച്ചൻ ചോദിച്ചു. ഓ നിങ്ങളറിഞ്ഞില്ലേ ലോകത്ത് ഒരു രോഗം വന്നിട്ടുണ്ട്. കൊറോണയെന്നാ പേര്. വലിയ രോഗമാ... അതു ബാധിച്ച് കുറേ പേർ മരിച്ചു കഴിഞ്ഞു. അതു വരാതിരിക്കാൻ ആരോഗ്യ പ്രവർത്തകർ പറഞ്ഞിട്ട് കെട്ടിയതാ ഈ മുഖാവരണം. ഓ അതയോ അതുകൊണ്ട് ആയിരിക്കുമല്ലേ ഇന്ന് ആരെയും കാണാത്തത്.കടുവയമ്മ പറഞ്ഞു. ശരിയാ കടുവയമ്മേ അതുകൊണ്ടാ ആരെയും കാണാത്തത്.ഗോപികുട്ടൻ ആശങ്കയോടെ പറഞ്ഞു. ഇതുവരാതിരിക്കാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ ഗോപിക്കുട്ടാ? മുയലച്ചൻ ഭയാകുലനായി ചോദിച്ചു. ഉണ്ട്. കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങൾ വെറുതേ തൊടരുത്, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈ കൊണ്ട് മുഖം മറയ്ക്കുക, ഒരു നിശ്ചിത അകലം പാലിക്കുക. ഇതൊക്കെയാണ് മറ്റു മാർഗങ്ങൾ.ഗോപിക്കുട്ടൻ അവർക്ക് പറഞ്ഞു കൊടുത്തു. നമ്മളും ഇതൊക്കെ പാലിക്കേണ്ടി വരുമോ ഗോപിക്കുട്ടാ? കടുവയമ്മ ചോദിച്ചു. നിങ്ങളെയും കൊറോണ വിടില്ല. ഗോപിക്കുട്ടൻ പറഞ്ഞു. നമ്മൾ എല്ലാവരും ഈ നിർദേശങ്ങളെല്ലാം പാലിക്കണം.മുയലച്ചൻ പറഞ്ഞു.അതേ മുയലച്ചാ കടുവയമ്മ ഒപ്പം കൂടി.ഗോപിക്കുട്ടൻ അവർക്ക് ഭക്ഷണം കൊടുത്ത് പുറത്തേക്ക് പോയി. മുയലച്ചനും കടുവയമ്മയും ഈ കാര്യം എല്ലാവരെയും അറിയിക്കാൻ ഓടിപോയി.ഇതറിഞ്ഞ് എല്ലാവരും ഒത്തുകൂടി.എല്ലാവരും ഒരുമിച്ച് നിൽക്കണം. കരുതലോടെ ..... നമുക്ക് പ്രതിരോധിക്കാം കൊറോണ വൈറസിനെ....... എല്ലാവരും ഒറ്റക്കെട്ടായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |