മാന്നൂർ എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/കോറോണക്കാലം

കോറോണകാലം

കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറില്ല ബസില്ല ലോറിയില്ല
റോഡിലോ എള്ളോളം ആളുമില്ല

     തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
     സമയത്തിനൊട്ടും വിലയുമില്ല
     പച്ചനിറമുള്ള മാസ്ക്കും വെച്ച്
     കണ്ടാൽ ഇന്ന് എല്ലാരും ഒന്നുപോലെ

ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോംബുകളും
നിഷ്ഫലമത്രയും ഒന്നിച്ചുകണ്ടിട്ടും
പേടിക്കുന്നില്ല ഈ കുഞ്ഞുകീടം

       മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായി
       എത്തിയതാവം ഈ കുഞ്ഞുകീടം
       ആർത്തികൊണ്ടത്രയോ ഓടി തീർത്തു
       നമ്മൾ കാത്തിരിക്കാം ഇനി അൽപനേരം
 

റോൺ മാത്യു
4 എ മണ്ണൂർ എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത