മഹാകവി പി
പി. കുഞ്ഞിരാമൻ നായർ (1906-1978)
വെള്ളിക്കോത്ത് എന്ന കൊച്ചു ഗ്രാമത്തെ ജന്മം കൊണ്ട് ധന്യ മാക്കിയ മഹാപ്രതിഭയാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ.1906 ഒക്ടോബർ 26 ന് കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ ജനിച്ചു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃതാലയത്തിലും തഞ്ചാവൂർ സംസ്കൃതപാഠശാലയിലും പഠനം. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1948 ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം. 1955 ൽ 'കളിയച്ഛന്' മദിരാശി സർക്കാർ അവാർഡും 1959 ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1967 ൽ താമരത്തോണിക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വിവിധ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ. 1978 മെയ് 27 ന് മരണം.