മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/വേരുകൾ പറയുന്നത്

വേരുകൾ പറയുന്നത്

 
 
ആഴ്ന്നിറങ്ങുമ്പോളൊക്കെ
കയ്ക്കാറിണ്ടിപ്പോ
മണക്കാറുണ്ട്,
പരിചിതമില്ലാത്തതെന്തൊക്കെയോ
ഉറച്ചു നിന്നിടത്തു
ഇളക്കമുണ്ടാവാറുണ്ട്
എൻ്റെ കൈകളെല്ലാം അരിഞ്ഞു
വീഴ്ത്തുന്നുണ്ട്
നീറി നോവുന്നുണ്ട്,
തണൽ തന്നതിന്
ഇങ്ങനെ പകരം തരുമ്പോൾ
ഉള്ളിലാരോ നിർത്താതെ നിലവിളിക്കുന്നുണ്ട്.
പ്രതികാരമില്ലെനിക്ക്
എന്നെങ്കിലും ഓടിത്തളർന്നെൻ
ഇരിക്കാനിടം തേടുമ്പോൾ
അടിവേരറുത്തില്ലെങ്കിലിവിടെ
ഞാനുണ്ടാവാം
കാത്തിരിക്കുന്നു
കാർന്നുതിന്നാത്ത
കാലത്തിനായ്.
 
 

നിത സുജിത്
1B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത