മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ

തോൽക്കില്ല ഞങ്ങൾ

മാനവരാശിയെ തച്ചുടച്ചീടുവാൻ പിറവിയെടുത്തു കൊറോണ വൈറസ്
കോവിഡ് 19 തെന്നവിളിപ്പേരിൽ നാശം വിതച്ചത് ലോകമാകെ!
മാരകമായ ഈ രോഗത്തിൻ കീഴിലോ വീണുപോയ് നിശ്ചലനായി ‍ഞാനും
പനിയായ് ചുമയായ് ജലദോഷമായ് പിന്നെ കോവിഡ് 19-ൻ ലക്ഷണമായ്
ക്വാറൻൈറനിൽ കഴിയുന്ന ഞാൻ മെല്ലെ ഏകനായ് വീടിൻ ചുമരുകളിൽ
അറിയുന്നു ഞാൻ എൻ ശ്വാസത്തിൽ സ്പർശത്തിൽ മരണത്തിൻ അലറിവിളിപ്പാടുകൾ
മിണ്ടാൻ ചിരിക്കാൻ രസിക്കാൻ കഴിയാതെ മരണത്തിലേക്ക് വഴുതി ഞാനും
രാജ്യങ്ങൾ,ദേശങ്ങൾ,നാടുകൾ പിന്നിട്ട് നാശം വിതയ്ക്കാൻ വരുന്നു വൈറസ്
ഡോക്ടർമാർ ,നേഴ്സ്മാർ ഏവരും ഒരുമിച്ച് ശുശ്രൂഷകൾ ചെയ്ത് വൃത്തിയോടെ
മരണത്തിലേക്ക് വഴുതീടും എന്നെ കൈപിടിക്കാനെത്തും മാലഖമാർ
മരണങ്ങൾ ധാരാളമുണ്ടായിച്ചുറ്റിനും ഭീകരമായ കൊറോണമൂലം
മാസ്ക് ധരിച്ചുനടക്കുന്നു മാനൂഷർ സോപ്പുവെള്ളത്തിൽ കൈകൾ കഴുകുന്നു
മാനൂഷരെല്ലാം വലഞ്ഞു കരഞ്ഞുപ്പോയ് ഏകാഗ്രതകൾ കൈവിട്ടുപോയ്
പറന്നീടും ഞങ്ങളീ മഹാമാരിയിൽ നിന്ന് ഫീനിക്സ് പക്ഷികളെന്നെപോലെ
കൈയുകൾ കോർക്കാതെ മാനസം ഒന്നിച്ച് അടരാടി യുദ്ധകളത്തിൽ ഞങ്ങൾ
മാരിമഹാമാരിയായിടും വൈറസെ വേരോടെ പിഴുതെറിഞ്ഞീടും ഞങ്ങൾ
ജാതിമതദ്വേഷമില്ലാത്ത നാട്ടില് വാഴില്ല ഈ മാരിമഹാമാരിയൊന്നും  !

എെശ്വര്യ എൻ .എം.
8D മദർ തെരേസ ഹൈസ്ക്കൂൾ മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത