മണർകാട് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
മഴക്കാലം വന്നു. പതിവുപോലെ ജൂൺ മാസം 1-ന്നാം തിയതി തന്നെ സ്കൂൾ തുറന്നു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ മീനു രാവിലെ സ്കൂളിലേക്ക് വലിയ സന്തോഷത്തോടെയാണ് പുറപ്പെട്ടത്. പുതിയ കുടയുംചൂ ടി യാണ് അവൾ പോയത്. വൈകുന്നേരം തിരികെ വന്നത് ഒന്നാം ദിവസത്തെ സ്കൂൾ വിശേഷങ്ങൾ അമ്മയോട് പറയണമെന്ന് കരുതിയാണ്. എന്നാൽ ക്ഷീണിതയായി കണ്ട മീനുവിനെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പനിയും തുമ്മലും കലശലായി. മരുന്നുവാങ്ങി വീട്ടിലേക്കുപോന്ന അവൾ വീട്ടിൽ വിശ്രമിച്ചു. പിന്നീട് പനി മൂർച്ഛിച്ച അവളെ ആശുപത്രിയിലാക്കി. പകർച്ചവ്യാധിയുടെ കാലമായതിനാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി. ചുറ്റുപാട് നിരീക്ഷിച്ചു. മീനുവിന് ഡെങ്കിപ്പനിയാണെന്നു പരിശോധനാഫലം വന്നു. അവളു ടെ വീട് കൊതുകിനും മറ്റും വളരുവാൻ അനുകൂല സാഹചര്യമായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷം അവൾ സുഖം പ്രാപിച്ചു വീട്ടിൽ തിരികെയെത്തി. ശുചിത്വമില്ലായ്‌മയാണ് മിക്കവാറും രോഗങ്ങൾക്കു കാരണം. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല '. രോഗവാഹകരായ ജീവികൾക്ക് വളരുവാൻ സാഹചര്യം ഒരുക്കാതിരിക്കൂ. ഈ അവധിക്കക്കാലം ശുചിത്വ പാലകരാകൂ. ശുചിത്വം ശീലമാക്കൂ,
സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |