മട്ടന്നൂര്‍.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/കൊറോണ.
കൊറോണ.
മീനു രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളൊക്കെ ചെയ്ത് മുത്തശ്ശന്റെ അടുത്ത് പോയിഇരുന്നു. മുത്തശ്ശൻ പത്രം വായിക്കുകയാണ്. മുത്തശ്ശൻ മീനുവിനോട് പറഞ്ഞു "എന്താലേ ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണ മ്മടെ കേരളത്തിലും വന്നീലെ... മോളേ മീനു ഇനി പുറത്തൊന്നും പോയി കളിക്കേണ്ട കേട്ടോ മീനു ചോദിച്ചു നമ്മുടെ കേരളത്തിൽ ആദ്യമായിട്ടാണോ ഇങ്ങനെയൊരു വലിയ രോഗം വരുന്നത്. അല്ല മോളേ... മുത്തശ്ശൻ ചെറുപ്പമായിരുന്ന കാലത്ത് വസൂരി എന്ന രോഗം വന്ന് കുറേയാളുകൾ മരിച്ചിരുന്നു. ഇപ്പോൾ ഇതാ കോറോണയും. മുത്തശ്ശാ ഈ കൊറോണ എന്ന് വെച്ചാൽ എന്താ? കൊറോണാന്ന് പറഞ്ഞാൽ ഒരു തരം വൈറസാണ് മോളേ. അതിന് മരുന്നൊന്നുമില്ല. കൊറോണയെ പ്രതിരോധിക്കാൻ നമ്മളെന്താണ് ചെയ്യേണ്ടത് മുത്തശ്ശാ...
സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |