വർഷകാലത്തിന്റെ ആഘാത മാരുതനിൽ
ഈടറ്റു വീഴുന്ന ഇലകളായ്
പെയ്യാൻ കൊതിക്കുന്ന കാർമേഘങ്ങളായ്
വരും ദിനങ്ങളിൽ കൊഴിയാമെന്നോർത്ത ഇലതൻ ആഗ്രഹം ഏറ്റുനിന്നു.
ഒരിലതൻ നൊമ്പരം ഏറ്റുനിന്നു.
താഴേക്ക് വീണിതാ കാറ്റിൻ ഗതിക്കൊപ്പം
പാറിപറക്കുന്ന ജീവചിത്രം
ഇല പാറിവന്നു വീഴുന്നതോ
നിർവീര്യമാർന്നൊരു ഇലതൻ മുകളിൽ
പച്ചപ്പുവീറുന്ന സൗരഭ്യമാർന്ന്
തൻ ഞരമ്പുകളിൽ നാളെയാനിർവീര്യം
ആസ്വാദമാക്കാം വരും ദിനം എന്നോർത്ത്
ആകാശവിധിയിൽ നോക്കിയ ഇലതൻ
ജീവിതം കൈവിട്ടു പാറിടുന്നു.
ഒരു ദിനം കൂടി ജീവിക്കണം എന്ന
ആത്മനിർവീതിയോടെ മാഞ്ഞീടുന്നു.
ചക്രവാളത്തിൽ അസ്തമിച്ച് ചിന്നിച്ചിതറിയ
സ്വപ്നങ്ങളായ് പൊങ്ങി പറക്കുന്ന ഒരുകൂട്ടം
കാൽതെറ്റി വീണു ജീവിതം കൈവിട്ടു
നാളെ ഞാനീ നിർവീര്യമാർന്നൊരില മാത്രം
ഇതാ മാനുഷജീവിതം ഇലതൻ സമാനമായ്
"മണ്ണിന്റെ നെറുകയിൽ ചേർന്നിടുന്നു".