അതിജീവനം
ഉയരാം ഉയരാം ഉയർത്തെഴുന്നേൽക്കാം
ലോകം ഭയക്കുന്ന കൊറോണക്കെതിരെ
തടയാം തടയാം വീട്ടിലിരുന്ന്
മാരകമായൊരു കൊലയാളിയെ.
അകലം പാലിച്ച് സ്നേഹിക്കാം
ഒരുമയോടെ ഒന്നിച്ച് പോരാടാം
ശോഭനമാം ഒരു നാളെക്കായി
കൂട്ടരോടൊത്ത് പ്രവർത്തിക്കാം
ത്യാഗം കൊണ്ടും കർമ്മം കൊണ്ടും
വിജയശ്രീലാളിതരായവരെ
നമിച്ചിടുന്നു നേർന്നിടുന്നു.
നാടിൻ നായകരായവരെ